പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് സുരേന്ദ്രന്‍റെ പേര് പറയാതെയുള്ള കുറിപ്പില്‍ ശ്രീജിത്ത് പണിക്കര്‍ ചോദിച്ചിട്ടുള്ളത്.
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ പരോക്ഷ വിമര്‍ശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കര്‍. സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നിരീക്ഷകര്‍ക്കെതിരെയുള്ള കെ സുരേന്ദ്രന്‍റെ പ്രതികരണം വലിയ ചര്‍ച്ചയാകുന്നതിനിടെയാണ് ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്. ''വൈകുന്നേരം ചാനലിൽ വന്നിരിക്കുന്നുണ്ടല്ലോ കള്ള പണിക്കർമാർ കുറേയെണ്ണം, അവന്മാര് പറയുകയാണ് സുരേഷ് ഗോപിയെ തോൽപിക്കാൻ സംസ്ഥാന ഘടകം ശ്രമിക്കുന്നെന്ന്'' - കെ സുരേന്ദ്രൻ ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇങ്ങനെയാണ് പറഞ്ഞത്.
പാർട്ടിയിൽ വരൂ പദവി തരാം, ഒപ്പം നിൽക്കൂ സീറ്റ് തരാം എന്നൊക്കെ പറഞ്ഞപ്പോൾ പണിക്കർ കള്ളപ്പണിക്കർ ആണെന്ന് അങ്ങേയ്ക്ക് തോന്നിയില്ലേ എന്നാണ് സുരേന്ദ്രന്‍റെ പേര് പറയാതെയുള്ള കുറിപ്പില്‍ ശ്രീജിത്ത് പണിക്കര്‍ ചോദിച്ചിട്ടുള്ളത്. മനുഷ്യരെ വെറുപ്പിക്കുന്ന കുത്തിത്തിരിപ്പ് മാറ്റിവച്ച് അവർക്ക് ഗുണമുള്ള കാര്യങ്ങൾ ചെയ്താൽ സുരേഷ് ഗോപിക്ക് കിട്ടിയ സ്വീകാര്യത നിങ്ങൾക്കും കിട്ടും. അല്ലെങ്കിൽ പതിവുപോലെ കെട്ടിവച്ച കാശു പോകുമെന്നും ശ്രീജിത്ത് കുറിച്ചു.
കെ സുരേന്ദ്രൻ പറഞ്ഞത്
ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്
തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തോടെയാണ് കേരളത്തിൽ ലോക്സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറന്നത്. തൃശൂരിൽ സുരേഷ് ഗോപി നേടിയ വിജയം ബിജെപി പ്രവർത്തകർക്ക് ആകെ മാതൃകയെന്നാണ് തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷം സുരേന്ദ്രൻ പ്രതികരിച്ചത്. ഒരു മണ്ഡലത്തിൽ തിരിച്ചടി നേരിട്ടാലും അവിടെത്തന്നെ നിന്ന് പ്രവർത്തിച്ചത് വഴിയാണ് സുരേഷ് ഗോപിക്ക് വിജയം നേടാൻ സാധിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞിരുന്നു. തുടര്‍ന്ന് മന്ത്രി പദവയിലെ ചൊല്ലി ഇന്ന് വിവാദങ്ങള്‍ ഉയര്‍ന്നപ്പോഴാണ് കെ സുരേന്ദ്രൻ രാഷ്ട്രീയ നിരീക്ഷകര്‍ക്കെതിരെ പ്രതികരിച്ചത്.
