വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോർക്കയുടെ കൈയ്യിൽ ഇല്ല. വിദേശത്ത് പോകുന്ന എല്ലാവരും നിർബന്ധമായും നോർക്കയിൽ രജിസ്റ്റർ ചെയ്യണം - പി.ശ്രീരാമകൃഷ്ണൻ
കൊച്ചി: യുക്രൈനിൽ കുടങ്ങിയ 247 മലയാളി വിദ്യാർത്ഥികളെ മാർച്ച് ഒന്ന് വരെ തിരിച്ചെത്തിക്കാനായെന്ന് നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ (NORKA Roots about P.Sreeramakrishnan). ഇന്ന് ഏഴ് വിമാനങ്ങൾ കൂടി യുക്രൈൻ്റെ സമീപരാജ്യങ്ങളിൽ നിന്നായി എത്തുന്നുണ്ട്. ദില്ലിയിലും മുംബൈയിലുമായി എത്തുന്ന വിദ്യാർത്ഥികളെ കേരളത്തിലേക്ക് കൊണ്ടു വരാനായി ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്നും ശ്രീരാമകൃഷ്ണൻ അറിയിച്ചു.
3500-ലേറെ വിദ്യാർത്ഥികൾ യുക്രൈനിൽ നിന്നും മടങ്ങിയെത്താനായി നോർക്കയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ 152 പേർ മാത്രമാണ് നോർക്കയിൽ രജിസ്റ്റർ ചെയ്ത ശേഷം യുക്രൈനിൽ പഠനത്തിനായി പോയതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു. വിദേശത്ത് പഠിക്കാൻ പോകുന്നവരുടെ കൃത്യമായ പേരുവിവരം നോർക്കയുടെ കൈയ്യിൽ ഇല്ല. വിദേശത്ത് പോകുന്ന എല്ലാവരും നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുക്രൈനിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ കൈമാറി - മുഖ്യമന്ത്രി
യുദ്ധം രൂക്ഷമായ യുക്രൈന്റെ കിഴക്കന്‍ മേഖലയില്‍ കുടുങ്ങിയ മലയാളികളുടെ വിവരങ്ങള്‍ വിദേശകാര്യമന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യന്‍ എംബസിക്കും കൈമാറിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
3500ലേറെ പേര്‍ ഇതിനകം ഓണ്‍ലൈനായും അല്ലാതെയും നോർക്കയിൽ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോര്‍ക്ക റൂട്ട്‌സ് ആസ്ഥാനത്ത് 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ട്.
തിരിച്ചെത്തുന്നവരെ സ്വീകരിക്കാന്‍ മുംബൈയിലും ദല്‍ഹിയിലും നോര്‍ക്ക ഉദ്യോഗസ്ഥ സംഘം 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ നാല് വിമാനത്താവളങ്ങളിലും നോര്‍ക്ക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യുക്രൈനിൽ നിന്നും ഡൽഹിയിയിൽ എത്തിച്ചേർന്ന 180 വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ചാർട്ടേഡ് ഫ്ലൈറ്റ് സൗകര്യം ഏർപ്പെടുത്തി. വൈകുന്നേരം നാലിന് പുറപ്പെടുന്ന എയർ ഏഷ്യയുടെ ചാർട്ടേഡ് ഫ്ലൈറ്റിൽ ഇവരെ സൗജന്യമായി കൊച്ചിയിലെത്തിക്കും.
കൊച്ചിയില്‍ ഇറങ്ങുന്ന വിദ്യാര്‍ത്ഥികളെ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളില്‍ എത്തിക്കാനുള്ള വാഹന സൗകര്യവും നോര്‍ക്ക ഒരുക്കും. തിരുവന്തപുരത്തേക്കും കാസര്‍ഗോട്ടേക്കും പോകുന്നതിനുള്ള ബസ്സുകള്‍ സജ്ജമാക്കിക്കഴിഞ്ഞു
