Asianet News MalayalamAsianet News Malayalam

ബിജെപിയുമായി ബന്ധമില്ലെന്ന് പറഞ്ഞിട്ടില്ല; ശശി തരൂരിനെ കണ്ടതില്‍ കാരണമുണ്ട്: ശ്രീശാന്ത്

താന്‍ ബിജെപി വിട്ടെന്നും അതുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. നേരത്തെ ബിജെപിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത് ആ ബന്ധത്തില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ശ്രീശാന്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറ‍ഞ്ഞു. 

Sreesanth responds over leaving bjp  controversy
Author
Kerala, First Published Mar 23, 2019, 12:20 PM IST

തിരുവനന്തപുരം: താന്‍ ബിജെപി വിട്ടെന്നും അതുമായി യാതൊരു ബന്ധവുമില്ലെന്നുമുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. നേരത്തെ ബിജെപിയുമായി ഏത് തരത്തിലുള്ള ബന്ധമാണോ ഉണ്ടായിരുന്നത് ആ ബന്ധത്തില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ശ്രീശാന്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറ‍ഞ്ഞു. 

ഒത്തുകളി വിവാദത്തിലുണ്ടായിരുന്ന വിലക്ക് നീക്കാന്‍ ഏറെ സഹായങ്ങള്‍ ചെയ്തതിന് നന്ദി പറയാനാണ് താന്‍ ശശി തരൂരിനെ കണ്ടതെന്നും മറിച്ചൊന്നുമില്ലെന്നും ബിജെപിയോടുള്ള അനുഭാവം തുടരുമെന്നും ശ്രീശാന്ത് വ്യക്തമാക്കി. ഒരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടുമില്ല എവിടെ നിന്നും വിട്ടുപോയിട്ടുമില്ല. കേരളത്തില്‍ കായികരംഗത്ത് എന്ത് ചെയ്യാന്‍ സാധിക്കുമെന്നാണ് ഞാന്‍ നോക്കുന്നതെന്നും. സജീവ രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

ഐപിഎല്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രിംകോടതി നീക്കിയതിന് പിന്നാലെ ശ്രീശാന്ത് ശശി തരൂര്‍ എംപിയെ കണ്ടിരുന്നു.  വെള്ളിയാഴ്ച രാത്രിയായിരുന്നു കൂടിക്കാഴ്ച. ഷോള്‍ അണിയിച്ചാണ് തരൂര്‍ ശ്രീശാന്തിനെ സ്വീകരിച്ചത്. ഇതിന്‍റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. 

ഇതിന് പിന്നാലെ ഇനി ബിജെപിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് തരൂരിനോട് ശ്രീശാന്ത് പറഞ്ഞതായി മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇത് തെറ്റാണെന്നും താനും തന്‍റെ കുടുംബവും ബിജെപിക്കൊപ്പമാണെന്ന് ശ്രീശാന്ത് ട്വിറ്ററില്‍ വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios