Asianet News MalayalamAsianet News Malayalam

എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും; കൊവിഡ് വ്യാപനം കുറഞ്ഞശേഷം പ്രാക്ടിക്കൽ പരീക്ഷ

മെയ് അഞ്ചിന് നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിവച്ചത്

sslc exam 2021 ends today
Author
Thiruvananthapuram, First Published Apr 29, 2021, 12:22 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. മലയാളം രണ്ടാം പേപ്പറോടെയാണ് പരീക്ഷ അവസാനിക്കുന്നത്. തിയറി പരീക്ഷകൾ അവസാനിക്കുകയാണെങ്കിലും എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ മാറ്റിവച്ചതിനാൽ ആശങ്ക ബാക്കിയാണ്.

മെയ് അഞ്ചിന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി ഐ ടി പ്രാക്ടിക്കൽ പരീക്ഷ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് മാറ്റിവച്ചത്. മൂല്യനിർണ്ണയം മെയ് 14 തുടങ്ങാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും പ്രാക്ടിക്കൽ പരീക്ഷ നടക്കാത്തതിനാൽ അന്തിമതീരുമാനമായിട്ടില്ല.

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്ന മുറയ്ക്ക് പിന്നീട് പരീക്ഷ നടത്തുന്ന കാര്യം അറിയിക്കുമെന്ന് പൊതുവിദ്യാഭ്യസവകുപ്പ് വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. മൂല്യനിർണ്ണയം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം എങ്ങനെ നടത്താൻ കഴിയുമെന്നതിലും തീരുമാനമുണ്ടാകാനുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

മഹ്‍സൂസ്‌ ‌നറുക്കെടുപ്പില്‍‌ ‌മൂന്ന്‌ ‌ഭാഗ്യവാന്മാര്‍‌ ‌ഒരു‌ ‌മില്യന്‍‌ ‌ദിര്‍ഹം‌ ‌പങ്കിട്ടെടുത്തു‌

Follow Us:
Download App:
  • android
  • ios