Asianet News MalayalamAsianet News Malayalam

'നല്ലത് കാണാൻ പ്രയാസമുള്ള ചിലർ ഇവിടെയുണ്ട്, എങ്കിലും ഐ ടി മേഖലയിലെ കുതിപ്പുകൾ കാണാതെ പോകരുത്': മുഖ്യമന്ത്രി

മികച്ച സ്റ്റാർട്ട് അപ് സൗഹൃദ അന്തരീക്ഷമുള്ള സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി.ആർട്ടിഫിഷ്യൽ ഇൻറലിജൻസിൻ്റെ ഹബാക്കി  മാറ്റുകയാണ് ലക്ഷ്യം.
 

state made good progress in IT sector says CM
Author
Kochi, First Published Jul 29, 2022, 12:42 PM IST

കൊച്ചി:സംസ്ഥാനത്ത് ഐ ടി മേഖലയിൽ വലിയ കുതിപ്പാണ് ഉണ്ടാകുന്നതെന്ന് മുഖ്യമന്ത്രി.ആദ്യ ഐ ടി പാർക്ക്‌ സംസ്ഥാനത്തു ഉണ്ടായെങ്കിലും വലിയ കുതിപ്പ് പിന്നീട് ഉണ്ടായില്ല..ഇത് മറികടക്കാന്‍ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണ്..കെ ഫോൺ ഇതിന്‍റെ ഭാഗമാണ്.ഐടി മേഖലയിൽ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.കെ ഫോണിലൂടെ സൗജന്യ അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കും.
30000 കിലോമീറ്റർ OFC സ്ഥാപിച്ച് ബൃഹത്തായ സംവിധാനം ആവിഷ്കരിക്കുകയാണ്.

.പല രംഗത്തും കേരളം മറ്റു സംസ്ഥാനങ്ങളെക്കാൾ മുന്നിലാണ്.കൊച്ചി മുതൽ കോയമ്പത്തൂർ വരെ ഹൈടെക് ഇൻഡസ്ട്രിയൽ കൊറിഡോർ വരികയാണ്.നിലവിലുള്ള ഐ ടി പാർക്കിനോട് അനുബന്ധമായായിരിക്കും ഇത്.കെ ഫോണിന്റെ അതിവേഗ ഒപ്റ്റിക്കൽ ഇവയെ ബന്ധിപ്പിക്കും.നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തും.നല്ലത് കാണാൻ പ്രയാസമുള്ള ചുരുക്കം ചിലർ ഇവിടെയുണ്ട്.എങ്കിലും ഐ ടി മേഖലയിലെ കുതിപ്പുകൾ കാണാതെ പോകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു

.

k phone :പ്രവര്‍ത്താനാനുമതിയായി,അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനുള്ള ലൈസൻസ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

സ്കൂളുകളിൽ ഇനി അതിവേഗ ഇന്റർനെറ്റ്, 100 എംബിപിഎസ് വേഗതയിൽ ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കും

സംസ്ഥാനത്തെ സ്കൂളുകളിൽ അതിവേഗ ഇന്റർനെറ്റ് കണക്ഷൻ നൽകാൻ ധാരണ. ഹൈസ്കൂള്‍, ഹയർസെക്കണ്ടറി, വിഎച്ച്എസ്ഇ സ്കൂളുകളില്‍ 100 എംബിപിഎസ് വേഗത്തില്‍ ബ്രോഡ്ബാൻ‍‍ഡ് ഇന്‍റർനെറ്റ് സൗകര്യം ഏർപ്പെടുത്താനാണ് തീരുമാനം. ഇതിനായി കൈറ്റും ബിഎസ്എന്‍എല്ലും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെയും പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷിന്‍റേയും സാന്നിധ്യത്തില്‍ കൈറ്റ് സിഇഒ, കെ.അന്‍വർ സാദത്തും ബിഎസ്എന്‍എല്‍ കേരളാ സിജിഎം, സി.വി.വിനോദുമാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

ഇത് പ്രാവർത്തികമാകുന്നതോടെ സ്കൂളുകളിൽ ഇന്റർനെറ്റിന് വേഗത കൂടും. നിലവിലെ 8 എംബിപിഎസ് വേഗതയുള്ള ഫൈബർ കണക്ഷനുകളാണ് പന്ത്രണ്ടര ഇരട്ടി വേഗത്തില്‍ ബ്രോഡ്ബാൻഡ് ആകുന്നത്. ഹൈടെക് സ്കൂള്‍ പദ്ധതിയില്‍പ്പെട്ട 4,685 സ്കൂളുകളിലെ 45,000 ക്ലാസ്‍മുറികളില്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള പഠനത്തിന് വേഗത കൂടിയ ബ്രോഡ്ബാന്‍റ്  ലഭ്യമാകും. പ്രതിവർഷം നികുതിക്ക് പുറമേ 10,000 രൂപ നിരക്കില്‍ 8 എംബിപിഎസ് വേഗതയില്‍ ബ്രോ‍ഡ്ബാൻഡ് നല്‍കാനുള്ള കരാറില്‍ അധിക തുക ഈടാക്കാതെയാണ് അതിവേഗ ഇന്‍റർനെറ്റ് നൽകുന്നത്. ഒരു സ്കൂളിന് പ്രതിമാസം 3,300 ജിബി ഡേറ്റ ഈ വേഗതയില്‍ ഉപയോഗിക്കാം.

 വേഗത കൂടിയ ബ്രോഡ്ബാൻഡ് എല്ലാ ക്ലാസ് മുറികളിലും എത്തുന്നത് ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തിയുള്ള ക്ലാസ് റൂം വിനിമയങ്ങൾ ശക്തിപ്പെടുത്തും. കൈറ്റ് വിക്ടേഴ്സ് ചാനൽ എല്ലാ ക്ലാസ് മുറികളിലും തടസങ്ങളില്ലാതെ ലഭ്യമാകാനും ഇത് സഹായിക്കും.

Follow Us:
Download App:
  • android
  • ios