ഇക്കഴിഞ്ഞ പതിമൂന്നിനാണ് സാധനം വാങ്ങാനെത്തിയ അയൽവാസിയായ വിദ്യാർഥിയെ സുരേന്ദ്ര കുറുപ്പ് ലൈംഗീകമായി  പീഡിപ്പിച്ചത്. 

കൊല്ലം: പതിനഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഢനത്തിനിരയാക്കിയ സ്റ്റേഷനറി കടയുടമ പിടിയിൽ. കൊല്ലം പരവൂർ സ്വദേശിയായ സ്വാമി എന്ന് വിളിക്കുന്ന സുരേന്ദ്ര കുറുപ്പിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ പതിമൂന്നിനാണ് സാധനം വാങ്ങാനെത്തിയ അയൽവാസിയായ വിദ്യാർഥിയെ സുരേന്ദ്ര കുറുപ്പ് ലൈംഗീകമായി ആദ്യം പീഡിപ്പിച്ചത്. സുഖമില്ലാതെ കിടക്കുന്ന മുത്തശ്ശനെ കാണാൻ പരവൂരിലെത്തിയതാണ് കുട്ടി.

Add Asianetnews as a Preferred SourcegooglePreferred

പിന്നീട് വീട്ടിൽ മുതിർന്നവരാരും ഇല്ലാത്ത തക്കം നോക്കി എത്തിയ സുരേന്ദ്രൻ കുട്ടിയെ വീണ്ടും പീഡിപ്പിച്ചു. സംഭവത്തിന് ശേഷം വിഷാദാവസ്ഥയിലായ വിദ്യാര്‍ഥിയെ കണ്ട് ബന്ധുക്കൾ കാര്യം തിരക്കി. തുടര്‍ന്നാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് സുരേന്ദ്ര കുറുപ്പിനെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.