സ്റ്റെൻ്റ് ഇല്ലാതായതോടെ മെഡിക്കൽ കോളേജിൽ ഹൃദ്രോഗവിഭാഗം പ്രവർത്തനം താളം തെറ്റിയിരുന്നു.

മലപ്പുറം: മഞ്ചേരി ഗവൺമെൻ്റ് മെഡിക്കൽ കോളേജിലെ സ്റ്റെൻ്റ് ക്ഷാമത്തിന് പരിഹാരമായി. കാത്ത് ലാബിലേക്ക് ആവശ്യമായ സ്റ്റെൻ്റുകളും അനുബന്ധ ഉപകരണങ്ങളും ഏജൻസികൾ എത്തിച്ചിട്ടുണ്ട്. കുടിശികയിൽ പകുതി തുക നൽകിയതോടെയാണ് ഏജൻസികൾ ഉപകരണങ്ങൾ എത്തിക്കാൻ തയ്യാറായത്. നാല് കോടി രൂപയായിരുന്നു കുടിശികയായി നൽകാനുണ്ടായിരുന്നത്. സ്റ്റെൻ്റ് ഇല്ലാതായതോടെ മെഡിക്കൽ കോളേജിൽ ഹൃദ്രോഗവിഭാഗം പ്രവർത്തനം താളം തെറ്റിയിരുന്നു.

YouTube video player