Asianet News MalayalamAsianet News Malayalam

വീണ്ടും തെരുവുനായ ആക്രമണം; പട്ടാമ്പി വിളയൂരിൽ യുവാവിനെ ഓടിച്ചിട്ട് കടിച്ചു

സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. ആക്രമണത്തിനിടെ വീണ യുവാവിന്  പരിക്കേറ്റു

Stray dog attack again, Youth attacked in Vilayur, Pattambi
Author
First Published Sep 10, 2022, 1:42 PM IST

പാലക്കാട്: പട്ടാമ്പി വിളയൂരിൽ യുവാവിന് നേരെ തെരുവുനായ ആക്രമണം. സാധനങ്ങൾ വാങ്ങാൻ കടയിൽ പോകുകയായിരുന്ന യുവാവിനെയാണ് തെരുവ് നായ ആക്രമിച്ചത്. ആക്രമണത്തിനിടെ വീണ യുവാവിന്  പരിക്കേറ്റു. സാബിത്ത് എന്ന യുവാവിനാണ് തെരുവുനായ ആക്രമണത്തിൽ പരിക്കേറ്റത്.

ഇന്ന് രാവിലെ തൃശ്ശൂർ കോടന്നൂരിൽ നായ കുറുകെ ചാടി ഇരുചക്ര വാഹന യാത്രക്കാരന് പരിക്കേറ്റിരുന്നു. തൃശ്ശൂർ പുത്തൻ റോഡ്  സ്വദേശി ഫ്രാൻസിസിനാണ് പരിക്കേറ്റത്. ഫ്രാൻസിസ് സ‌ഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് നായ ചാടുകയായിരുന്നു. നായയെ ഇടിച്ച് ഫ്രാൻസിസ് വീണു. പരിക്കേറ്റ ഫ്രാൻസിസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

തൃശ്ശൂരിൽ നായ കുറുകെ ചാടി, സ്കൂട്ടർ യാത്രക്കാരന് പരിക്ക്

തൃശ്ശൂരിൽ, കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് ബൈക്കിൽ നിന്ന് വീണ ഭിന്നശേഷിക്കാരിയായ യുവതി ചികിത്സയിൽ തുടരുകയാണ്. ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിയ നായയെ ബാഗ് ഉപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. തിപ്പലിശ്ശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനിക്ക് (35) ആണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ ഷൈനിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

മലപ്പുറത്ത് കഴിഞ്ഞ ദിവസം നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചിരുന്നു. മലപ്പുറം ഐക്കരപ്പടി സ്വദേശി സൗരവാണ് മരിച്ചത്. ഓട്ടോ ഓടിച്ചിരുന്ന കാരാട്പറമ്പ് രാഹുല്‍ ശങ്കറിനെ പരുക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മലപ്പുറം കാരാട് പറമ്പ് സ്ഥാനാര്‍ത്ഥി പടിയില്‍ പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. നായ കുറുകെ ചാടിയതോടെ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ സമീപത്തെ വീടിന്‍റെ ഗേറ്റിൽ ഇടിച്ചു മറിയുകയായിരുന്നു. ഡെക്കറേഷന്‍ ജോലി ചെയ്യുന്ന തൊഴിലാളികളായ ഇരുവരും ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു അപകടം. 




 

Follow Us:
Download App:
  • android
  • ios