പരിക്കേറ്റവരെ ആദ്യം കുന്നംകുളം സർക്കാർ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
തൃശൂർ: കല്ലഴി ക്ഷേത്രത്തിനു (kallazhy temple)സമീപം തെരുവുനായ ആക്രമണം(stray dog attack);4 പേർക്ക് പരിക്ക് ഏറ്റു. അമ്പലത്തിലെ ജോലിക്കാരി മല്ലിക. പ്രദേശവാസിയായ ശാന്ത,മല്ലികയമ്മ, റിജു എന്നിവർക്കാണ് തെരുവ് നായ അക്രമണത്തിൽ പരിക്കേറ്റത്. അമ്പലത്തിലെ വെളിച്ചപ്പാട് ഉല്ലാസിനെ തെരുവുനായ ആക്രമിക്കാൻ ഓടിച്ചതായും പറയുന്നു. പരിക്കേറ്റവരെ ആദ്യം കുന്നംകുളം സർക്കാർ ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു
ശസ്ത്രക്രിയയ്ക്കും രക്ഷിക്കാനായില്ല; ആലപ്പുഴയില്‍ ക്രൂരതക്കിരയായ തെരുവ്നായ ചത്തു
ആലപ്പുഴ: ആറാട്ടുകുളങ്ങരയിൽ വയറ്റിൽ വെടിയുണ്ടകളുമായി കണ്ടെത്തിയ നായ ചത്തു. എയർഗണ്ണിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് ശരീരത്തിൽ ഉണ്ടായിരുന്നത്. മൂന്ന് വെടിയുണ്ടകൾ ശരീരത്തിൽ കണ്ടെത്തി. കരുനാഗപ്പള്ളിയിലെ വെറ്റ്സ് എൻ പെറ്റ്സ് ഫോർട്ട് ഹോം എന്ന സ്വകാര്യ മൃഗാശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് നായ ചത്തത്.
വെടിവെയ്പ് പരിശീലനത്തിന് നായയെ ഉപയോഗിച്ചെന്നായിരുന്നു പൊലീസിന്‍റെ നിഗമനം. ആറാട്ടുകളങ്ങര കണ്ണമംഗലം റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് നാട്ടുകാര്‍ നായയെ കണ്ടെത്തുന്നത്. അവശനിലയില്‍ അനങ്ങാന്‍ കഴിയാത്ത നിലയിലായിരുന്നു.എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത നായയെ നാട്ടുകാര്‍ പരിചരണത്തിലൂടെ രക്ഷപെടുത്താന്‍ ശ്രമം നടത്തി. വിഫലമായതിനെത്തുടര്‍ന്ന് വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്‌ഹോകസ് എന്ന വാട്സ്അപ് കൂട്ടായ്മയെ വിവരം അറിയിച്ചു. അംഗങ്ങള്‍ എത്തി നായയ്ക്ക് ശുശ്രൂഷ നല്‍കി. കുത്തിവയ്പ്പും മരുന്നും നല്‍കി . എന്നിട്ടും നായയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഇല്ലാത്തതിനെത്തുസർന്നാണ് കരുനാഗപ്പള്ളിയിലെ സ്വകാര്യ മൃഗാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
തുടര്‍ന്ന് ഡോക്ടര്‍മാര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ശരീരത്തില്‍ വെടിയുണ്ടകള്‍ കണ്ടത്. ശസ്ത്രക്രിയയിലൂടെ ബുള്ളറ്റുകള്‍ നീക്കം ചെയ്താലും ജീവന്‍ രക്ഷിക്കാന്‍ സാധ്യത കുറവാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
