തിരുവനന്തപുരം: തിരുവനന്തപുരം സൗത്ത് തുമ്പയിൽ ഇരു വീട്ടുകാർ തമ്മിലുള്ള സംഘർഷത്തിനിടെ ഒരാൾ മരിച്ചു. അറുപത്തിയഞ്ച് വയസുകാരി മേരിയാണ് തർക്കത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചത്. ബന്ധുക്കളായ രണ്ട് വീട്ടുകാർ തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് പോലീസ് അറിയിക്കുന്നത്. 

സംഘർഷത്തിനിടെ കുഴഞ്ഞ് വീണ മേരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.