Asianet News MalayalamAsianet News Malayalam

'ഹാജ‍ര്‍ കുറവെന്ന പേരിൽ പരീക്ഷ എഴുതാൻ അനുവദിച്ചില്ല'; വിദ്യാർത്ഥി ജീവനൊടുക്കി, പരാതിയുമായി ബന്ധുക്കൾ

ചെന്നൈ എസ്ആർഎം കോളജിലെ റെസ്പേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. 

student commit suicide in kozhikode due to exam attendance related issues
Author
First Published Jan 8, 2023, 9:37 PM IST

കോഴിക്കോട് : പരീക്ഷ എഴുതാൻ അനുവദിക്കാത്തതിൽ മനംനൊന്ത് വിദ്യാർത്ഥി ജീവനൊടുക്കി. കോഴിക്കോട് നടക്കാവ് സ്വദേശി മുഹമ്മദ് ആനിഖ് (19) ആണ് മരിച്ചത്. ചെന്നൈ എസ്ആർഎം കോളജിലെ റെസ്പിറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു ആനിഖ്. ഹാജർ കുറവെന്ന് പറഞ്ഞാണ് വിദ്യാര്‍ത്ഥിയെ കോളേജ് അധികൃതര്‍ പരീക്ഷ എഴുതാൻ അനുവദിക്കാതിരുന്നത്. നാളെ ഒന്നാം സെമസ്റ്റർ പരീക്ഷ തുടങ്ങാനിരിക്കെയാണ് സംഭവമുണ്ടായത്. പരീക്ഷാഫീസ് വാങ്ങിയിട്ടും പരീക്ഷയെഴുതാൻ അനുവദിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. 

ഇന്ന് ഉച്ച തിരിഞ്ഞ് കോഴിക്കോട് നടക്കാവിലെ വീട്ടിലായിരുന്നു സംഭവം. ചെന്നൈ എസ്ആർഎം കോളജിൽ റെസ്പറേറ്ററി തെറാപ്പി ഒന്നാം വർഷ വിദ്യാർത്ഥിയായ ആനിഖ് പരീക്ഷ എഴുതാനുളള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ ഹാജര്‍ കുറവെന്ന പേരില്‍ പരീക്ഷ എഴുതാന്‍ കഴിയില്ലെന്ന് അവസാന നിമിഷം കോളേജിൽ നിന്നും അറിയിപ്പ് വന്നു. ഇതിന് ശേഷം അനീഖ് കടുത്ത നിരാശയിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. വീട്ടുകാര്‍ ഒരു വിവാഹ ചടങ്ങിന് പോയ സമയത്തായിരുന്നു ആനിഖ് ജീവനൊടുക്കിയത്. വീട്ടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ആനിഖിനെ ബന്ധുക്കള്‍ കോഴിക്കോട് സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

ശ്വാസം മുട്ടലിനെത്തുടര്‍ന്ന് ആനിഖിന് പലപ്പോഴും ക്ളാസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇക്കാര്യം കോളജ് അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ പരീക്ഷ ഫീസ് വാങ്ങിയ ശേഷമാണ് 69 ശതമാനം ഹാജര്‍ മാത്രമെ ഉളളൂ എന്നും പരീക്ഷ എഴുതാന്‍ കഴിയില്ലെന്നും കോളജില്‍ നിന്ന് അറിയിച്ചത്. ഇതോടെയാണ് ആനിഖ് കടുത്ത വിഷമത്തിലായത്. ബന്ധുക്കളുടെ പരാതിയില്‍ നടക്കാവ് പൊലീസ് അസ്വഭാവിക മരണത്തിന്കേസെടുത്തു. ആനിഖിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തിരുവനന്തപുരം മെഡി.കോളേജിൽ നഴ്സിന് മർദ്ദനം, രോഗിയുടെ കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ; നാളെ പ്രതിഷേധ സമരം

Follow Us:
Download App:
  • android
  • ios