Asianet News MalayalamAsianet News Malayalam

കൈത്താങ്ങാകാൻ കലയുടെ കൂട്ടുപിടിച്ച് അവന്ധിക; പ്രത്യാശയുടെ സന്ദേശവുമായി ചിത്രം, ഒപ്പം ഒരു ആഗ്രഹവും

പ്രതീക്ഷയുടെ വെളിച്ചം നിറഞ്ഞ ചിത്രം വരച്ചതിനൊപ്പം ഒരു ആഗ്രഹം കൂടി അവന്ധിക പങ്കുവെക്കുന്നുണ്ട്. 

student draw picture symbolizing hope for rebuilding wayanad
Author
First Published Aug 4, 2024, 2:13 PM IST | Last Updated Aug 4, 2024, 2:16 PM IST

കണ്ണൂര്‍: വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ വിറങ്ങലിച്ചുനിൽക്കുന്ന കേരള ഹൃദയത്തിന് 
സമീപ ദിവസങ്ങളിൽ കേൾക്കുന്ന പ്രത്യാശയുടെ വാർത്തകൾ ഉണർവേകുമ്പോൾ 
'നമ്മൾ ഇതും അതിജീവിക്കും' എന്ന ആശയത്തിൽ വരച്ച സ്‌കൂൾ കുട്ടിയുടെ ചിത്രം ശ്രദ്ധേയമാകുന്നു. 

കണ്ണൂർ ജില്ലയിലെ ചമ്പാട്, ചോതാവൂർ ഹയർ സെക്കന്‍ഡറി സ്കൂളിൽ എട്ടാം ക്ലാസില്‍ പഠിക്കുന്ന അവന്ധിക എന്ന കൊച്ചുമിടുക്കിയാണ് ചിത്രം വരച്ചത്. എൽ കെ ജി മുതൽ ചിത്രം വരച്ചു തുടങ്ങിയ അവന്ധിക ചിത്രരചനയിൽ ഇതിനകം അനവധി പുരസ്‌കാരങ്ങൾ വാങ്ങിച്ചിട്ടുണ്ട്. വീരേന്ദ്രൻ പള്ളൂരിന്റെ കീഴിലാണ് ചിത്രരചന അഭ്യസിപ്പിക്കുന്നത്. സ്കൂളിൽ നിന്നുള്ള പ്രോത്സാഹനങ്ങളും കുട്ടിക്ക് ഏറെ പ്രചോദനമാണ്. 

student draw picture symbolizing hope for rebuilding wayanad

Read Also -  ഒരു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, വീട്ടിലിരുന്നപ്പോൾ അപ്രതീക്ഷിത ഫോൺ കോൾ; പ്രവാസിക്ക് 34 കോടിയുടെ സമ്മാനം

ഈ ചിത്രം ഫ്രെയിം ചെയ്ത് ആരെങ്കിലും വാങ്ങുകയാണെങ്കിൽ ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്ന ആഗ്രഹം കൂടി അവന്ധിക പറയുന്നു. എഴുത്തുകാരൻ കൂടിയായ പിതാവ് സുരേഷ് കൂവാട്ട് ഖത്തർ പ്രവാസിയാണ്. അമ്മ സുനജ കൊട്ടിയൂർ കണ്ടപുനം സ്വദേശിയാണ്, അനുജത്തി ഗൗതമി അടങ്ങുന്നതാണ് കുടുംബം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios