കണ്ണൂര്‍: കണ്ണൂർ സർവ്വകലാശാല പാലയാട് നിയമ പഠനകേന്ദ്രത്തിൽ പരീക്ഷക്കെത്തിയ വിദ്യാ‍ർത്ഥിനിക്ക് കൊവിഡ് ലക്ഷണം കണ്ടതിനെ തുടർന്ന് കൂടെയുണ്ടായിരുന്ന 13 വിദ്യാർത്ഥികളെയും ക്വാറന്‍റീനിലാക്കി. സർവ്വകലാശാല അഞ്ചാം സെമസ്റ്റർ പരീക്ഷക്ക് എത്തിയ മലപ്പുറത്ത് നിന്നുള്ള വിദ്യാർത്ഥിനിയാണ് കൊവിഡ് ലക്ഷണം കാണിച്ചത് . 

വിദ്യാര്‍ത്ഥിനിയുടെ സ്രവം പരിശോധനക്ക് അയച്ചു. കൊവിഡ് വ്യാപകമാകുന്നതിനിടെ പരീക്ഷ നടത്തുന്ന സർവ്വകലാശാലക്കെതിരെ  കെഎസ്‍യു  പ്രവർത്തകർ പ്രതിഷേധിച്ചു. സർവ്വകലാശാല അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് പ്രവർത്തക‍‍ർ ഉപരോധിച്ചു. തുടർന്ന് പരീക്ഷ കണ്‍ട്രോളറുമായി നടത്തിയ ചർച്ചയിൽ പിജി പരീക്ഷകൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനമായി.