സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതിന് വിദ്യാർത്ഥികൾക്ക് ക്രൂര മർദനമേറ്റതായി പരാതി. പെൺകുട്ടികളുടെ ബന്ധുക്കൾ കാറിൽ കയറ്റിക്കൊണ്ട് പോയി മർദിക്കുകയായിരുന്നു.

കണ്ണൂർ: കണ്ണൂരിൽ വിദ്യാർത്ഥികൾക്ക് ക്രൂര മർദനമേറ്റതായി പരാതി. സഹപാഠികളായ പെൺകുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ചതിനാണ് മർദനമേറ്റതെന്നാണ് പരാതിയിൽ പറയുന്നത്. പൊയിലൂരിലാണ് സംഭവം. പെൺകുട്ടികളുടെ ബന്ധുക്കൾ കാറിൽ കയറ്റിക്കൊണ്ട് പോയി മർദിക്കുകയായിരുന്നു. രണ്ട് കാറുകളിലായി എത്തിയ എട്ടം​ഗ സംഘമാണ് മർദിച്ചതെന്ന് മർദനമേറ്റ കുട്ടികളിൽ ഒരാളുടെ പിതാവ് എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പരിക്കേറ്റ കുട്ടികളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിൽ കൊളവല്ലൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.

YouTube video player