തിരുവനന്തപുരം: പൊലീസിൽ ആത്മഹത്യ വർദ്ധിക്കുന്നവെന്ന റിപ്പോർട്ടുകളെ കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്ന് ഉന്നത പൊലീസുദ്യോഗസ്ഥർ. ഡിജിപി നടത്തിയ വീഡികോണ്‍ഫറന്‍സിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബും ജില്ലാ പൊലീസ് മേധാവിമാരും ഈ ആവശ്യം ഉന്നയിച്ചത്.

മറ്റ് വകുപ്പിലുള്ള ഉദ്യോഗസ്ഥരുടെ ആതമഹത്യാനിരക്കും, പൊതുമസമൂഹത്തിലുള്ള കണക്കുകളും തമ്മിൽ താരമ്യം ആവശ്യമാണ്. അല്ലാതെ പൊലീസിൽ ആത്മഹത്യ വർദ്ധിക്കുന്നുവെന്ന റിപ്പോർട്ടുകളെ അടിസ്ഥാനമാക്കിയുള്ള വിലയിരുത്തലും നടപടിയും പാടില്ലെന്നായിരുന്നു ഇതേ കുറിച്ചുള്ള ചർച്ചയിൽ എസ്പിമാർ പറഞ്ഞത്.

തീവ്രവാദ ഭീഷണി നേരിടുന്ന നിലനിൽക്കുന്ന സാഹചര്യത്തിൽ നിരീക്ഷണം തുടരണമെന്നും ജില്ലാ തലത്തിലുള്ള പൊലീസുകാരുടെ സ്ഥലംമാറ്റം ഓണത്തിന് ശേഷം മതിയെന്നും ഡിജിപി നിർദ്ദേശം നൽകി.