കോട്ടയം: വെളിയന്നൂരില്‍ സഹകരണ ബാങ്ക് കെട്ടിടം കരാറുകാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി ബാങ്കിനുള്ളില്‍. കെട്ടിടം പണിയുടെ പണം നല്‍കാത്തതാണ് കാരണം. പൊലീസും ഫയർഫോഴ്സ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.  പണത്തിനായി കരാറുകാര്‍ ബാങ്കിന്‍റെ ഡയറക്ടര്‍ ബോര്‍ഡിനെ പലതവണ സമീപിച്ചെങ്കിലും ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ബാങ്കിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. അനുനയിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. ബോര്‍ഡ് അംഗങ്ങള്‍ ഇതുവരെ എത്തിയിട്ടില്ല.