Asianet News MalayalamAsianet News Malayalam

കേരളത്തില്‍ ചൂട് കൂടുന്നു; തൊഴില്‍ സമയം പുനക്രമീകരിക്കാന്‍ നിര്‍ദേശം, ആരോഗ്യപ്രശ്നങ്ങളില്‍ കരുതല്‍ വേണം

ദാഹമില്ലെങ്കിലും നന്നായി വെള്ളം കുടിക്കണം. പഴവര്‍ഗ്ഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വയോധികര്‍, കുട്ടികൾ, ഗര്‍ഭിണികൾ, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതൽ വേണം. 

summer temperature raises in kerala
Author
Trivandrum, First Published Mar 4, 2021, 6:26 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളാതെ ശ്രദ്ധിക്കണം. ഈ സമയത്ത് തൊഴിലാളികളെ കൊണ്ട് പുറം ജോലി ചെയ്യിക്കരുത്. ഇക്കാര്യം ലേബര്‍ ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. ഇക്കാര്യത്തിൽ മറുനാടൻ തൊഴിലാളികളേയും ബോധവത്കരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

മറ്റ് നിര്‍ദേശങ്ങള്‍

ദാഹമില്ലെങ്കിലും നന്നായി വെള്ളം കുടിക്കണം. പഴവര്‍ഗ്ഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. വയോധികര്‍, കുട്ടികൾ, ഗര്‍ഭിണികൾ, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതൽ വേണം. ജനകീയ കൂട്ടായ്മകൾക്ക് കവലകളിൽ കുടിവെള്ള വിതരണം ഉറപ്പാക്കാം. സ്ഥാനാര്‍ത്ഥികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിലുള്ളവരും ഉദ്യോഗസ്ഥരും കുടിവെള്ളവും തണലും ഉറപ്പാക്കണം. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശങ്ങൾ എല്ലാവരും കര്‍ശനമായി പാലിക്കണം. 

Follow Us:
Download App:
  • android
  • ios