കെ സുരേന്ദ്രനെതിരെ എസ്‌സി-എസ്‌ടി വകുപ്പ് ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പികെ സുരേഷ് കുമാർ പരാതി നൽകിയിരുന്നു

കാസർകോട്: മഞ്ചേശ്വരത്ത് ബിഎസ്‌പി സ്ഥാനാർത്ഥിയായിരുന്ന കെ സുന്ദരയ്ക്ക് കോഴ നൽകി സ്ഥാനാർത്ഥിത്വം പിൻവലിച്ചുവെന്ന ആരോപണത്തിൽ ആലുവ സ്വദേശി പികെ സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തി. സുരേഷ് കുമാറിനെ കാസർകോട് ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് വിളിപ്പിച്ചാണ് മൊഴിയെടുത്തത്. ബിജെപി സംസ്ഥാന അധ്യക്ഷനും കോഴ ആരോപണത്തിൽ പ്രതിസ്ഥാനത്തുമുള്ള കെ സുരേന്ദ്രനെതിരെ എസ്‌സി-എസ്‌ടി വകുപ്പ് ചുമത്തി കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പികെ സുരേഷ് കുമാർ പരാതി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇയാളെ കാസർകോട് ജില്ലാ ക്രൈംബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona