ക്ഷേത്രത്തിലെ നിലവിലുള്ള ഭരണസമിതിക്ക് തുടരാമെന്ന് കോടതിയുടെ നിർദ്ദേശിച്ചു. എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് നടപടിക്കെതിരെയുള്ള ഹർജിയിലാണ് കോടതി നടപടി.

ദില്ലി: കണ്ണൂർ തളിപ്പറമ്പിലെ മുളങ്ങേശ്വരം ശിവക്ഷേത്രത്തിലെ അധികാര തർക്കത്തില്‍ തൽസ്ഥിതി തുടരാൻ സുപ്രീംകോടതിയുടെ നിർദ്ദേശം. നിലവിലുള്ള ഭരണസമിതിക്ക് തുടരാമെന്ന് കോടതിയുടെ നിർദ്ദേശിച്ചു. എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ച മലബാർ ദേവസ്വം ബോർഡ് നടപടിക്കെതിരെയുള്ള ഹർജിയിലാണ് കോടതി നടപടി. ഹർജിയിൽ തീരുമാനമെടുക്കുന്നത് വരെ തൽസ്ഥിതി തുടരാനാണ് കോടതിയുടെ നിർദ്ദേശം. ചിറക്കല്‍ കോവിലകത്തിന്റെ കീഴിലുണ്ടായിരുന്ന ക്ഷേത്രം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്ര സംരക്ഷണ സമിതിക്ക് നല്‍കിയിരുന്നു. ഇതിനിടെയാണ് ക്ഷേത്രം ഏറ്റെടുക്കാൻ മലബാർ ദേവസ്വം ബോർഡ് നടപടികൾ തുടങ്ങിയത്. കേസിൽ ക്ഷേത്ര സംരക്ഷണ സമിതിക്കായി മുതിർന്ന അഭിഭാഷകൻ പി ബി കൃഷ്ണൻ, അഭിഭാഷകൻ ശരത് എസ് ജനാർദ്ദനൻ എന്നിവർ ഹാജരായി.

YouTube video player