കേസ് തീർപ്പാക്കണമെന്ന സർക്കാരിന്‍റെ ആവശ്യം തള്ളിയ ഹൈക്കോടതി, പ്രതികൾ വിചാരണ നേരിടണം എന്ന് വിധിച്ചിരുന്നു. 

ദില്ലി: നിയമസഭാ കയ്യാങ്കളി കേസ് തീർപ്പാക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് തീർപ്പാക്കണമെന്ന സർക്കാരിന്റെ ആവശ്യം തള്ളിയ ഹൈക്കോടതി, പ്രതികൾ വിചാരണ നേരിടണം എന്ന് വിധിച്ചിരുന്നു. സ്പീക്കറുടെ അനുമതിയില്ലാതെ കേസെടുക്കാനാകില്ലെന്നും നയപരമായ തീരുമാനത്തിൽ കോടതി ഇടപെടരുത് എന്നുമാണ് സർക്കാരിന്റെ ആവശ്യം. കേസിലെ പ്രതികളായ വി ശിവൻകുട്ടി, ഇ പി.ജയരാജൻ, കെ ടി ജലീൽ എന്നിവരും കോടതിയെ സമീപിച്ചിട്ടുണ്ട്. എല്ലാ ഹർജികളും ഒന്നിച്ചാണ് കോടതി ഇന്ന് പരിഗണിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona