തിരുവനന്തപുരം: മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരെ ചുമത്തിയ യുഎപിഎ റദ്ദാക്കിയത് ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

കുറ്റ്യാടി, വളയം പൊലീസ് സ്​റ്റേഷനുകളിൽ രജിസ്​റ്റർ ചെയ്ത മൂന്നു കേസുകളിൽ യുഎപിഎ ചുമത്തിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് സർക്കാർ ഹർജി. ബാക്കി എട്ട് കേസുകളിലും കൂടി രൂപേഷ് വിടുതൽ ഹർജി നൽകിയ സാഹചര്യത്തിൽ സർക്കാർ ഹർജിയിൽ തീരുമാനമാകും വരെ വിടുതൽ ഹർജികളിൽ തീരുമാനം എടുക്കാൻ അനുവദിക്കവരുതെന്ന് സർക്കാർ ആവശ്യപ്പെട്ടിരുന്നു.

ഇത് സുപ്രീംകോടതി അംഗീകരിച്ചു. ഈ പശ്ചാത്തലത്തിൽ വിടുതൽ ഹർജികളിൽ  വിവിധ കോടതികൾ തീരുമാനമെടുക്കാതെ നിൽക്കുകയാണ്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.