Asianet News MalayalamAsianet News Malayalam

കൈ ഇങ്ങനെ നീട്ടിപ്പിടിച്ച് ഇത് ശുദ്ധമാണെന്ന് പറയില്ല , പകരം ഹൃദയം ശുദ്ധമാണെന്ന് പറയും: സുരേഷ് ഗോപി

രാഷ്ട്രീയത്തിന്‍റെ  മൂല്യച്യുതിയിൽ എരിതീ ഒഴിക്കുന്ന ചർച്ചകളാണ് നടക്കുന്നത്.രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനലുകൾ

suresh gopi on adgp rss meet controversy
Author
First Published Sep 13, 2024, 2:58 PM IST | Last Updated Sep 13, 2024, 3:06 PM IST

കോഴി്ക്കോട് :എഡിജിപി എംആര്‍ അജിത്കുമാറും ആര്‍എസ്എസ് നേതാക്കളും കൂടിക്കാഴ്ച നടത്തിയതിലെ വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എംപി രംഗത്ത്. രാഷ്ട്രീയത്തിന്‍റെ  മൂല്യച്യുതിയിൽ എരി തീ ഒഴിക്കുന്ന ചർച്ചകളാണ് നടക്കുന്നത്.രാഷ്ട്രീയത്തിൽ തൊട്ടുകൂടായ്മ കൽപ്പിക്കുന്നവർ ക്രിമിനലുകളാണ്.സന്ദർശനത്തിൽ കുറ്റം പറയാൻ യോഗ്യത ആർക്കാണ് ഉള്ളത്.നമ്മളെ ചോദ്യം ചെയ്യാൻ അർഹരായ ഒരാളും മറുപക്ഷത്ത് ഇല്ല..ഒരുത്തനും ചോദ്യം ചെയ്യാൻ വരില്ലെന്ന് ധൈര്യം ഉണ്ട്..രാഷ്ട്രീയ വൈരുദ്ധ്യം ആരാണ് കൽപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

നായനാർ എന്ന മുഖ്യമന്ത്രിയും പി.പി.മുകുന്ദൻ എന്ന ബിജെപി സംഘടന ജനറൽ സെക്രട്ടറിയുമാണ് പാനൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ഒത്തു ചേർന്നത്.ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കണം.രാഷ്ട്രീയ അയിത്തം കൽപ്പിക്കുന്നവർ കുറ്റക്കാരാണ്.ഇപ്പോൾ പോസ്റ്റുമോർട്ടം ചെയ്യുന്നവരെല്ലാം യോഗ്യരാണോ.എല്ലാ വ്യക്തികൾക്കും സ്വാതന്ത്ര്യമുണ്ട്.ജീവിക്കാൻ അനുവദിക്കാത്തവരെ തിരസ്കരിക്കണം.കൈ ഇങ്ങനെ നീട്ടിപ്പിടിച്ച് ഇത് ശുദ്ധമാണെന്ന് പറയില്ല.പകരം ഹൃദയം ശുദ്ധമാണെന്ന് പറയുമെന്നും സുരേഷ് ഗോപി പറഞ്ഞു

Latest Videos
Follow Us:
Download App:
  • android
  • ios