സെപ്റ്റിക് ടാങ്കിൽ ഇടേണ്ട കേരള സ്റ്റോറി പോലെയുള്ള ചിത്രങ്ങൾ വന്നിട്ടുണ്ട്. അതിന് ബ്രാൻഡ് അംബാസഡര്‍ ആയത് രാജ്യത്തെ പ്രധാനമന്ത്രിയാണ്.
തിരുവനന്തപുരം: ഭരണനിരയിൽ മുന്നയും യൂദാസും ഉണ്ടെന്ന് പറഞ്ഞപ്പോൾ സുരേഷ് ഗോപി എഴുന്നേല്‍ക്കുകയായിരുന്നുവെന്ന് ജോൺ ബ്രിട്ടാസ് എംപി. എമ്പുരാനിലെ മുന്നയോ യൂദാസോ സുരേഷ് ഗോപി ആണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍, അത് കേട്ടയുടൻ അത് താനാണെന്ന് സുരേഷ് ഗോപിക്ക് തോന്നി. കേരളത്തിൽ ഒരു സിനിമയും നിരോധിക്കണമെന്ന് താനോ സിപിഎമ്മോ പറയില്ല. സെപ്റ്റിക് ടാങ്കിൽ ഇടേണ്ട കേരള സ്റ്റോറി പോലെയുള്ള ചിത്രങ്ങൾ വന്നിട്ടുണ്ട്. അതിന് ബ്രാൻഡ് അംബാസഡര്‍ ആയത് രാജ്യത്തെ പ്രധാനമന്ത്രിയാണ്. ആ സിനിമയൊക്കെ ആവോളം ഇവിടെ കളിച്ചോട്ടെ എന്ന് വിചാരിച്ചു. പക്ഷേ ഒരു പൂച്ചക്കുഞ്ഞ് പോലും കാണാൻ പോയില്ല.
51 വെട്ട് സിനിമ ബിജെപിക്ക് സ്വാധീനമുള്ള ഏതെങ്കിലും ചാനലിൽ കാണിക്കട്ടെ. അതിന് ഒരു കുഴപ്പവും ഇല്ല. കൈരളിയുടെ ചെയര്‍മാനെയും വലിച്ചിഴയ്ക്കാൻ നോക്കി. സ്ക്രിപ്റ്റിന്‍റെ അഭാവം കൊണ്ട് അത് പകുതിയെത്തിപ്പോൾ അത് അപകടകരമാണെന്ന് മനസിലാക്കി ട്രാക്ക് മാറ്റി. സുരേഷ് ഗോപി കേന്ദ്ര സഹമന്ത്രിയാണെന്നുള്ളത് ശരിയാണ്, പക്ഷേ ഗൗരത്തിലെടുക്കേണ്ട കാര്യമില്ല. അദ്ദേഹത്തോട് ഒരു സഹാനഭൂതി കാണിക്കണം. അദ്ദേഹത്തിന്‍റെ അഭിനയമികവാണ് സഭയില്‍ കണ്ടത്. വ്യത്യസ്ത ഭാവതലങ്ങൾ അവതരിപ്പിക്കാനുള്ള സര്‍ഗശേഷിയാണ് പ്രകടിപ്പിച്ചത്. സുരേഷ് ഗോപിയോട് സഹാനഭൂതിയും സ്നേഹവും മാത്രമാണ് ഉള്ളത്. അദ്ദേഹം പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയോ സര്‍ക്കാരോ പോലും ഗൗരവമായി കാണുന്നില്ല. സുരേഷ് ഗോപിയെ എമ്പതിയോടെ കാണണമെന്നും ബ്രിട്ടാസ് പറഞ്ഞു.
അതേസമയം, വഖഫ് നന്മയുള്ള സ്ഥാപനമാണ് എന്നാണ് ഇന്ന് സുരേഷ് ഗോപി പ്രതികരിച്ചത്. അതിലെ കിരാതമായ കാര്യങ്ങളാണ് അവസാനിപ്പിച്ചത്. അത് മുസ്ലിം സമുദായത്തിനും ഗുണം ചെയ്യും. ഭാരതത്തിൽ ഈ കിരാതം അവസാനിപ്പിച്ചു. ബില്‍ പാസായത് മുനമ്പത്തിനും ഗുണം ചെയ്യും. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ല. കുത്തിത്തിരിപ്പ് ഇല്ലാത്ത വിചക്ഷണരോട് ചോദിക്കു. ജനങ്ങളെ വിഭജിക്കാനല്ലേ പ്രതിപക്ഷം ശ്രമിച്ചത്. മുസ്ലീങ്ങൾക്ക് കുഴപ്പമാകുമെന്നല്ലേ അവർ പാർലമെന്‍റില്‍ പറഞ്ഞത്. നിയമഭേദഗതിക്ക് മുൻകാല പ്രാബല്യമുണ്ടോ എന്ന് ചോദ്യത്തിന് വെയിറ്റ് ചെയ്യു സർ, ഈ ബിൽ വരില്ലെന്ന് പറഞ്ഞവരല്ലേ നിങ്ങളെന്ന് അദ്ദേഹം മറുപടി നല്‍കി.
മാസപ്പടി കേസ്; വീണ വിജയനെ അറസ്റ്റ് ചെയ്യുമോ എന്നതില്‍ ആകാംക്ഷ, പ്രതികൾ കോടതിയെ സമീപിക്കാനും സാധ്യത
