ശബ്ദരേഖയിൽ എഡിറ്റിംഗ് നടന്നാതായാണ് ഇബ്രാഹിം ഉയര്‍ത്തുന്ന ആരോപണം. സ്വപ്ന പറയുന്ന ഭാഗങ്ങൾ പലതും ഒഴിവാക്കിയിട്ടുണ്ട്. കാക്കു എന്ന് പറയുന്നത് എന്നെ തന്നെയാണ്. ഷാജ് കിരണിനെ സ്വപ്നക്ക് പരിചയപ്പെടുത്തിയത് താനെന്നും ഇബ്രാഹിം സ്ഥിരീകരിച്ചു.
പാലക്കാട്: സ്വപ്ന സുരേഷ് (Swapna suresh) പുറത്ത് വിട്ട ശബ്ദരേഖയിലെ 'പണം വാങ്ങി ഒത്തുതീർപ്പാക്കണമെന്ന' ശബ്ദം തന്റെതാണെന്ന് സുഹൃത്ത് ഇബ്രാഹിം. പണം വാങ്ങി ഒത്തുതീർപ്പാക്കണമെന്ന് പറയുന്നത് താനാണെന്ന് സ്ഥിരീകരിച്ച ഇബ്രാഹിം സ്വപ്നയെ ആശ്വസിപ്പിക്കാൻ വേണ്ടി മാത്രമാണ് അങ്ങനെ പറഞ്ഞതെന്നാണ് വിശദീകരിക്കുന്നത്. സ്വപ്ന പുറത്തുവിട്ടത് ബുധനാഴ്ചത്തെ സംഭാഷണമാണെന്നും ഇബ്രാഹിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശബ്ദരേഖയിൽ എഡിറ്റിംഗ് നടന്നാതായാണ് ഇബ്രാഹിം ഉയര്‍ത്തുന്ന ആരോപണം. സ്വപ്ന പറയുന്ന ഭാഗങ്ങൾ പലതും ഒഴിവാക്കിയിട്ടുണ്ട്. കാക്കു എന്ന് പറയുന്നത് എന്നെ തന്നെയാണ്. ഷാജ് കിരണിനെ സ്വപ്നക്ക് പരിചയപ്പെടുത്തിയത് താനെന്നും ഇബ്രാഹിം സ്ഥിരീകരിച്ചു.
''ആർക്കാണ് ഡാമേജ് ഉണ്ടായത്. അവരുടെ കൈയിൽ നിന്ന് കാശ് വാങ്ങണം. നിങ്ങളെന്തിനാ ചെയ്യാത്ത തെറ്റിന് ജയിലിൽ പോയത്. അതിന് വേണ്ടി കാശ് വാങ്ങണം. നിങ്ങളെ വെച്ച് വേറാരോ കാശ് വാങ്ങുന്നുണ്ട്. നിങ്ങളെ ബലിയാടാക്കുകയാണ് അവർ''- എന്നാണ് ശബ്ദരേഖയിലുള്ളത്.
'ഒരു എമൗണ്ട് വാങ്ങിയിട്ട് കീഴടങ്ങണം': സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള ശബ്ദ സംഭാഷണം
പിണറായി വിജയൻ സർക്കാരിന്റ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണുമായുള്ള ശബ്ദ രേഖയാണ് സ്വപ്ന സുരേഷ് പുറത്ത് വിട്ടത്. ഇക്കൂട്ടത്തിൽ ഇബ്രാഹിം സംസാരിക്കുന്നതുമുണ്ട്. ഷാജ് കിരണുമായുള്ള ബന്ധത്തെ കുറിച്ചും അദ്ദേഹവുമായി സംസാരിക്കാനുള്ള കാരണവും പറഞ്ഞാണ് സ്വപ്ന സുരേഷ് വാര്‍ത്താ സമ്മേളനം നടത്തിയത്. വർഷങ്ങൾ മുമ്പേ ഷാജിനെ അറിയാമെന്നാണ് സ്വപ്ന പറയുന്നത്. ശിവശങ്കറിൻ്റെ പുസ്തകം ഇറങ്ങിയ ശേഷമാണ് ഷാജുമായി വീണ്ടും പരിചയം പുതുക്കിയത്. രഹസ്യമൊഴി കൊടുത്ത ശേഷം നിർബന്ധമായും കാണണം എന്ന് ഷാജ് പറഞ്ഞു. അതനുസരിച്ച് തൃശൂരിൽ വെച്ച് കണ്ടു. കളിക്കുന്നത് ആരോടാണെന്ന് അറിയാമോ എന്നാണ് അന്ന് ഷാജ് എന്നോട് ചോദിച്ചത്. മകളുടെ പേര് പറഞ്ഞാൽ മുഖ്യമന്ത്രിയ്ക്ക് സഹിക്കാൻ പറ്റില്ലെന്നും ഷാജ് പറഞ്ഞുവെന്നും പറഞ്ഞു. കൂടുതൽ വായിക്കാൻ അവിടെ ക്ലിക് ചെയ്യുക 'ആരോടാണ് കളിക്കുന്നതെന്ന് അറിയാമോ ? മകളുടെ പേര് പറഞ്ഞാൽ അദ്ദേഹത്തിന് സഹിക്കില്ല'; ഷാജ് പറഞ്ഞതായി സ്വപ്ന
