ഹൈദരലി തങ്ങള്‍ ഫൌണ്ടേഷൻ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നത് മുഈൻ അലി തങ്ങളാണ്.
കോഴിക്കോട്: മുസ്‌ലിം ലീഗ് വിമതര്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ ഹൈദരലി തങ്ങളുടെ മകനും യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്‍റുമായ മുഈൻ അലി തങ്ങളും പങ്കെടുക്കുന്നു. ഹൈദരലി തങ്ങള്‍ ഫൌണ്ടേഷൻ പ്രഖ്യാപനവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുന്നത് മുഈൻ അലി തങ്ങളാണ്. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ എസ് ഹംസയുടെ നേതൃത്വത്തിലാണ് കോഴിക്കോട് യോഗം ചേരുന്നത്. ലീഗ് ജില്ലാ നേതാക്കളും നടപടി നേരിട്ട എം എസ് എഫ് ഭാരവാഹികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

