Asianet News MalayalamAsianet News Malayalam

പാത്രങ്ങളിൽ നിരത്തിയ പൂച്ചകൾ, ഇറച്ചി 'വിൽപ്പന'യ്ക്ക്; കൊച്ചി മറൈൻ ഡ്രൈവിൽ വേറിട്ടൊരു കാഴ്ച, കാരണമിത്...

പൂച്ചയെ പാകം ചെയ്ത് കഴിക്കാത്തവർ മത്സ്യവും കഴിക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പീറ്റ ഇന്ത്യ എന്ന സംഘടന

symbolic cat meat sale protest by PETA in kochi marine drive as part of international cat day
Author
First Published Aug 8, 2024, 11:39 AM IST | Last Updated Aug 8, 2024, 11:41 AM IST

കൊച്ചി: ഇന്ന് അന്താരാഷ്ട്ര പൂച്ച ദിനമാണ്. കൊച്ചി മറൈൻ ഡ്രൈവിൽ വേറിട്ടൊരു പ്രതിഷേധം നടന്നു. പൂച്ച ദിനത്തോടനുബന്ധിച്ച് പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്മെന്‍റ് ഓഫ് ആനിമൽസ് ഇന്ത്യയുടെ നേതൃത്വത്തിൽ പ്രതീകാത്മകമായി പൂച്ച ഇറച്ചി വിറ്റുള്ള പ്രതിഷേധമാണ് നടന്നത്.

വിവിധ പാത്രങ്ങളിൽ നിരത്തി വച്ചിരിക്കുന്ന പൂച്ചകൾ. അവയുടെ ഇറച്ചിക്കുള്ള വിലയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതൊരു മാംസം വിൽക്കുന്ന കടയാണെന്ന് തെറ്റിദ്ധരിക്കരുത്. പൂച്ചയെ പാകം ചെയ്ത് കഴിക്കാത്തവർ മത്സ്യവും കഴിക്കരുത് എന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് പീറ്റ ഇന്ത്യ എന്ന സംഘടന. എല്ലാ മൃഗങ്ങളും വേദനയും ഭയവും ഉള്ളവരാണെന്നും മാംസാഹാരം വെടിഞ്ഞ് സസ്യഭക്ഷണം ശീലമാക്കണമെന്നുമാണ് സംഘടന പ്രതീകാത്മകമായി പറഞ്ഞു വയ്ക്കുന്നത്. പൂച്ചകളുടെ രൂപത്തിലുള്ള പാവകളാണ് ഉപയോഗിച്ചിരിക്കുന്നത്.

മത്സ്യങ്ങളുടെ സംരക്ഷണത്തിനാണ് പീറ്റ ഈ ക്യാമ്പെയിനൂടെ ഊന്നൽ നൽകുന്നത്. മത്സ്യങ്ങൾക്കും വേദനയുണ്ടെന്നും പരസ്പരം ആശയവിനിമയം നടത്തി ജീവിക്കുന്ന അവയെ പലപ്പോഴും ജീവനോടെ ചുട്ടും ചതച്ചും കറിവച്ചും മനുഷ്യൻ ആഹാരമാക്കുകയാണെന്നുമാണ് പീറ്റയുടെ പരാതി. ആഗോള തലത്തിൽ സസ്യാഹാരത്തിലേക്കുള്ള മാറ്റം അത്യാവശ്യമാണെന്നും പീറ്റ പറയുന്നു.

ഒറ്റയടിക്ക് 30 കോടി മുട്ടകളിടും, 2000 കിലോ വരെ ഭാരം, കടലിലെ പാവത്താൻ; വിഴിഞ്ഞത്ത് അപൂർവകാഴ്ചയായി സൂര്യമത്സ്യം

Latest Videos
Follow Us:
Download App:
  • android
  • ios