Asianet News MalayalamAsianet News Malayalam

വിസി കാരണം സാങ്കേതിക സർവകലാശാല പ്രവർത്തനം അവതാളത്തിൽ , വിസിയെ നീക്കണം - സിൻഡിക്കേറ്റ് അംഗങ്ങൾ

വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷകൾ നടത്താനാകാത്ത സ്ഥിതിയാണ്.  ജനുവരിയിൽ നടക്കേണ്ട പി എച്ച് ഡി പ്രവേശനം മുടങ്ങിയെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു

syndicate against ktu vc
Author
First Published Feb 8, 2023, 12:15 PM IST

തിരുവനന്തപുരം : സാങ്കേതിക സർവകലാശാല താൽകാലിക വിസിക്ക് എതിരെ സിൻഡിക്കേറ്റ്. വി സി ഏകപക്ഷീയമായി പെരുമാറുന്നുവെന്നാണ് സിൻഡിക്കേറ്റിന്‍റെ ആരോപണം . സിൻഡിക്കേറ്റ് യോഗത്തിന്റേയും ബോർഡ് ഓഫ് ഗവർണേഴ്സിന്റേയും തീരുമാനങ്ങളിൽ സിസ തോമസ് ഒപ്പുവയ്ക്കുന്നില്ലെന്നും സിൻഡിക്കേറ്റ് പറയുന്നു

സർവകലാശാലയിൽ ദൈനംദിന പ്രവർത്തനങ്ങൾ അവതാളത്തിൽ ആയി. വിദ്യാർഥികളുടെ സപ്ലിമെന്ററി പരീക്ഷകൾ നടത്താനാകാത്ത സ്ഥിതിയാണ്.  ജനുവരിയിൽ നടക്കേണ്ട പി എച്ച് ഡി പ്രവേശനം മുടങ്ങിയെന്നും സിൻഡിക്കേറ്റ് അംഗങ്ങൾ ആരോപിച്ചു

 

വിസി സിസ തോമസിന്‍റെ  നടപടികൾ സർവകലാശാലാ പ്രവർത്തനം തടസപ്പെടുത്തുന്നതാണ്. എത്രയും വേഗം വിസി സ്ഥാനത്ത് നിന്ന് സിസാ തോമസിനെ നീക്കം ചെയ്യണം. ഇതിനായി സർക്കാർ ഗവർണറോട് ശുപാർശ ചെയ്യണമെന്നും സിൻഡിക്കേറ്റ് അംംഗങ്ങൾ ആവശ്യപ്പെട്ടു

Follow Us:
Download App:
  • android
  • ios