ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും ബിഷപ്പിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എസ്‍വൈഎസ് പറഞ്ഞു.
മലപ്പുറം: നാർക്കോട്ടിക് ജിഹാദ് ഉണ്ടെന്ന പാലാ ബിഷപ്പിന്‍റെ പരാമർശത്തിന് എതിരെ കേരള സുന്നി യുവജന സംഘം. ബിഷപ്പിന്‍റെ പ്രസ്‍താവന നാക്കുപിഴയല്ലെന്നും പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും എസ്‍വൈഎസ്‍ പറഞ്ഞു. ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണെന്നും ബിഷപ്പിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എസ്‍വൈഎസ് പറഞ്ഞു.
ലവ് ജിഹാദിനൊപ്പം നർക്കോട്ടിക് ജിഹാദും കേരളത്തിലുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന അവസ്ഥയാണെന്നും ആയിരുന്നു ബിഷപ്പിന്‍റെ പ്രസ്‍താവന. മുസ്ലീങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും.
കത്തോലിക്ക യുവാക്കളിൽ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാൻ ഗൂഢനീക്കങ്ങൾ നടക്കുന്നുണ്ട്. ലൗവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യമുണ്ടെന്നും ആയിരുന്നു പാലാ ബിഷപ്പിന്‍റെ പ്രസ്താവന. ബിഷപ്പിന്‍റെ പ്രസ്‍താവനയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
