തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നിർവഹിക്കും
ചെന്നൈ: തമിഴ്നാട്ടിൽ ഇന്ന് നയപ്രഖ്യാപനം. ഗവർണർ രാജേന്ദ്ര ആർലേക്കർ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നിർവഹിക്കും. സി ജോസഫ് വിജയ് മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായാണ് ഗവർണർ നിയമസഭയെ അഭിസംബോധന ചെയുന്നത്. സംസ്ഥാന ഗാനമായ തമിഴ് തായ് വാഴ്ത്ത്, സമ്മേളനത്തിന്‍റെ തുടക്കത്തിൽ ആദ്യം ആലപിക്കുമോ എന്നതിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ ആകാംഷ. വിജയ്‌യുടെ സത്യപ്രതിജ്ഞ ചടങ്ങിലും മന്ത്രിസഭ വികസനത്തിലും വന്ദേമാതരം ആദ്യവും, തമിഴ് തായ് വാഴ്ത്ത് മൂന്നാമതും ആയി ആലപിച്ചത് ഡിഎംകെ വിവാദം ആക്കിയിരുന്നു.
ഡിഎംകെ സർക്കാരിന്റെ കാലത്ത് ദേശീയഗാനം തുടക്കത്തിൽ ആലപിക്കൻ സ്പീക്കർ വിസമ്മതിച്ചതിനാൽ, ഗവർണർ ആർ എൻ രവി നയപ്രഖ്യപനം ബഹിഷ്കരിച്ചിരുന്നു. കേന്ദ്രവുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന സൂചന ഇതുവരെ നൽകിയിട്ടുള്ള വിജയ്, ഇന്ന് എന്തു നിലപാട് സ്വീകരിക്കും എന്നത് രാഷ്ട്രീയമായി പ്രധാനം ആണ്.



