കാര്യങ്ങൾ കെപിസിസി നേതൃത്വത്തോട് അന്വേഷിക്കുമെന്നും താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ദില്ലി: കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കെ പി അനിൽകുമാറിനെ അറിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. അദ്ദേഹത്തെ അറിയില്ല, പ്രശ്നമെന്താണെന്നും അറിയില്ല. കാര്യങ്ങൾ അന്വേഷിച്ച ശേഷമേ പ്രതികരിക്കാനാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് വിട്ട് കെ പി അനിൽകുമാര്‍ സിപിഎമ്മില്‍ ചേര്‍ന്ന വിഷയത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു എഐസിസി ജനറൽ സെക്രട്ടറി. കാര്യങ്ങൾ കെപിസിസി നേതൃത്വത്തോട് അന്വേഷിക്കുമെന്നും താരിഖ് അൻവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

YouTube video player

അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ചാണ് കെപിസിസി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടത്. വാർത്താസമ്മേളനം നടത്തി കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ കടുത്ത ആരോപണങ്ങളാണ് അനിൽകുമാർ ഉന്നയിച്ചത്. ഇതിന് ശേഷം നേരെ എകെജി സെൻ്ററിൽ എത്തിയ അനിൽകുമാറിനെ കോടിയേരി ബാലകൃഷ്ണൻ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു. 

Read More: ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും തെറിവിളിച്ച ആള്‍ കെഎസ് ബ്രിഗേഡ്; രൂക്ഷ ആരോപണവുമായി കെ പി അനില്‍കുമാര്‍

കോൺ​ഗ്രസിൽ നിന്ന് രാജിവച്ച് എ കെ ജി സെന്ററിൽ എത്തിയ അനിൽകുമാറിനെ ചുവന്ന ഷാൾ അണിയച്ചാണ് കോടിയേരി സ്വീകരിച്ചത്. കോൺ​ഗ്രസ് വിട്ടുവരുന്നവർക്ക് അർഹമായ പരി​ഗണന നൽകുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കോൺ​ഗ്രസിൽ ഉരുൾപ്പൊട്ടലാണെന്നും പാർട്ടിയിൽ അണികൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടിയേരി അവകാശപ്പെട്ടു.
Read More: കെ പി സി സി മുൻ ജനറൽ സെക്രട്ടറി കെ പി അനിൽകുമാർ സി പി എമ്മിൽ; ചുമന്ന ഷാൾ അണിയിച്ച് സ്വീകരിച്ച് കോടിയേരി

അനിൽകുമാറിന് നൽകേണ്ട പദവിയിൽ സി പി എം പിന്നീട് തീരുമാനമെടുക്കും. പൊളിറ്റ് ബ്യൂറോ അം​ഗങ്ങളായ എസ് രാമചന്ദ്രൻ പിളള , എം എ ബേബി തുടങ്ങി മുതിർന്ന നേതാക്കളും അനിൽകുമാറിനെ സ്വീകരിക്കാൻ എ കെ ജി സെന്ററിൽ ഉണ്ടായിരുന്നു