എറണാകുളം വളയൻചിറങ്ങരയിൽ ടോറസ് ലോറി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ഡ്രൈവർ അഖിൽ, ഐടിസി ഒന്നാം വർഷ വിദ്യാർത്ഥികളായ ആദിത്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് എന്നിവർക്കാണ് പരിക്കേറ്റത്.

എറണാകുളം: എറണാകുളം വളയൻചിറങ്ങരയിൽ ടോറസ് ലോറി മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. വളയൻചിറങ്ങര ഐ.ടി.സിക്ക് മുന്നിലാണ് അപകടം. പിഴക്കാപ്പിള്ളി ഭാഗത്ത് നിന്ന് വന്ന ടോറസ് മറിഞ്ഞാണ് ഡ്രൈവർ അഖിൽ, ഐടിസി ഒന്നാം വർഷ വിദ്യാർത്ഥികളായ ആദിത്യ ചന്ദ്രൻ, ജോയൽ ജൂലിയറ്റ് എന്നിവർക്കാണ് പരിക്കേറ്റത്. ഡ്രൈവർ അഖിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ നിന്ന് മണ്ണും കല്ലും വീണാണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് അപകടമുണ്ടായത്.

വ്യവസായ മന്ത്രി രാജീവ് അമേരിക്കയിലേക്ക്; ലെബനോനിലെ യാക്കോബായ സഭ അധ്യക്ഷന്‍റെ സ്ഥാനാരോഹണത്തിലും പങ്കെടുക്കും

YouTube video player