കോട്ടയം: കൊച്ചി വിമാനത്താവളത്തിൽ നിന്നും യാത്രക്കാരനുമായി വന്ന ടാക്സി ഡ്രൈവറെ കോട്ടയത്ത് ഒഴുകിൽപ്പെട്ട് കാണാതെയായി. കൊച്ചി എയ‍‍ർപോ‍ർട്ട് ടാക്സി ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിനെയാണ് കാണാതായത്. 

പുല‍ർച്ചെ ഒരു മണിയോടെ മണർകാട് നാലു മണിക്കാറ്റിന് സമീപം പാലമുറിയിലാണ് അപകടമുണ്ടായത്. വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ കോട്ടയത്തെ വീട്ടിലിറക്കി തിരികെ വരികയായിരുന്നു ജസ്റ്റിൻ. യാത്രയ്ക്കിടെ കാ‍ർ ഒഴുകിൽപ്പെട്ടതോടെ ഇയാൾ പുറത്തിറങ്ങി കാ‍ർ തള്ളി നീക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് അപകടത്തിൽപ്പെട്ടത്. 

മീനച്ചിലാറിൻ്റെ കൈവഴിയായ വെള്ളൂർ തോട്ടിലേക്കാണ് കാർ ഒഴുകി പോയിരിക്കുന്നത്. 30 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് കാർ ഒഴുകിയിരിക്കുന്നത് എന്നാണ് സംശയിക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘം തെരച്ചിലിനായി സ്ഥലത്ത് എത്തിയിട്ടുണ്ട്.