മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ ശുപാർശ നൽകിയത്. സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ്.
പാലക്കാട്: മലമ്പുഴയിൽ അധ്യാപകൻ വിദ്യാർഥിയെ മദ്യം നൽകി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. എഇഒയുടെ റിപ്പോർട്ടിൻമേലാണ് വകുപ്പിൻ്റെ നടപടിയുണ്ടായത്. സ്‌കൂൾ മാനേജരെ അയോഗ്യനാക്കണമെന്ന് എഇഒ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ശുപാർശ നൽകി. വിഷയം അറിഞ്ഞിട്ടും മറച്ചുവെച്ചെന്ന കാരണം ചൂണിക്കാട്ടിയാണ് മാനേജർക്കെതിരെ ശുപാർശ നൽകിയത്. സംഭവത്തിൽ അധ്യാപകർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. സ്‌കൂളിലെ പ്രധാനാധ്യാപിക, ക്ലാസ് ടീച്ചർ എന്നിവർക്കാണ് വിദ്യാഭ്യാസവകുപ്പിൻ്റെ നോട്ടീസ് ലഭിച്ചത്. സംഭവത്തിൽ മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ നിർദ്ദേശം നൽകി. സമയബന്ധിതമായി മറുപടി നൽകിയില്ലെങ്കിൽ വകുപ്പുതല നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.



