പരീക്ഷയ്ക്കിടെ ടോയ്‌ലറ്റില്‍ പോകാന്‍ അനുവദിക്കാതെ അധ്യാപിക വാശി പിടിച്ചതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തി

കൊല്ലം: എസ്എസ്എല്‍സി പരീക്ഷയ്ക്കിടെ അധ്യാപിക ടോയ്‌ലറ്റില്‍ പോകാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തി. കൊല്ലം കടയ്ക്കലിലെ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു സംഭവം. രസതന്ത്രം പരീക്ഷയ്ക്കിടെ അസ്വസ്ഥത അനുഭവപ്പെട്ട വിദ്യാര്‍ത്ഥി ടോയ്‌ലറ്റില്‍ പോകാന്‍ അനുമതി തേടി അധ്യാപികയെ സമീപിച്ചെങ്കിലും അധ്യാപിക അനുവാദം നല്‍കിയില്ല. ഇതോടെ വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

വിദ്യാര്‍ത്ഥിയുടെ ബുദ്ധിമുട്ട് പരീക്ഷാ ചീഫ് സൂപ്രണ്ടിനെയോ ഡെപ്യൂട്ടി സൂപ്രണ്ടുമാരെയോ അറിയിക്കാനും അധ്യാപിക വിസമ്മതിച്ചു.പരീക്ഷയെഴുതാന്‍ പോലും കഴിയാതെ വിഷമിച്ച വിദ്യാര്‍ത്ഥി പരീക്ഷാഹാളില്‍ മലമൂത്രവിസര്‍ജനം നടത്തുകയായിരുന്നു. പരീക്ഷ കഴിഞ്ഞശേഷമാണ് വിവരം സ്‌കൂള്‍ അധികൃതര്‍ അറിയാന്‍ ഇടയായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ വീട്ടിലേക്ക് അയച്ചു.

വീട്ടിലെത്തിയ വിദ്യാര്‍ത്ഥി വീട്ടുകാരോട് കാര്യം പറഞ്ഞില്ല. എന്നാല്‍ ബുധനാഴ്ചയോടെ സംഭവം അറിയാന്‍ ഇടയായ രക്ഷിതാക്കള്‍ അധ്യാപികയ്‌ക്കെതിരെ കടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അധ്യാപികയുടെ പിടിവാശി മൂലം പരീക്ഷാഹാളില്‍ വെച്ച് അപമാനം അനുഭവിക്കേണ്ടി വന്ന മകന് നല്ലരീതിയില്‍ പരീക്ഷയെഴുതാനായിട്ടിലെന്നും മകന്റെ മികച്ച വിജയം നഷ്ടപ്പെടുത്തിയ അധ്യാപികയ്‌ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.