മന്ത്രി ഒ ജെ ജനീഷിനെ കാഞ്ഞങ്ങാട് വച്ച് കരിങ്കൊടി കാണിച്ച താൽക്കാലിക ഡോക്ടറെ പുറത്താക്കി.
തിരുവനന്തപുരം: മന്ത്രി ഒ ജെ ജനീഷിനെ കാഞ്ഞങ്ങാട് വച്ച് കരിങ്കൊടി കാണിച്ച താൽക്കാലിക ഡോക്ടറെ പുറത്താക്കി. എൻ എച്ച് എം കീഴിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ദന്ത ഡോക്ടറായി ജോലി ചെയ്യുന്ന ഡോ. സിദ്ധാർത്ഥ് രവീന്ദ്രനെയാണ് സേവനത്തിൽ നിന്നും നീക്കിയത്. ഡോ സിദ്ധാർത്ഥ് രവീന്ദ്രന്‍റെ പ്രവർത്തനം സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടകൾക്ക് വിരുദ്ധവും ഗുരുതരമായ അച്ചടക്കലംഘനവും ആണെന്നും പുറത്താക്കിയ ഉത്തരവിൽ പറയുന്നുണ്ട്. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ധന്യാ ദയാനന്ദൻ ആണ് നടപടി ഉത്തരവ് ഇറക്കിയത്.

