മംഗളൂരു: മംഗളൂരുവിലെ ആശുപത്രിയില്‍ നിന്നും കടന്ന കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവിന്‍റെ പരിശോധനാ ഫലം പുറത്ത് വന്നു. ഇയാളുടെ പരിശോധന ഫലം നെഗറ്റീവാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇന്നലെ രാത്രിയാണ് വിദേശത്തുനിന്നു എത്തിയ യുവാവിനെ രോഗലക്ഷണങ്ങളെന്ന സംശയത്തില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദുബായിൽ നിന്നെത്തിയ യുവാവ് പിന്നീട് ഡോക്ടർമാരുടെ നിർദേശം വകവെക്കാതെ രാവിലെ കടന്നുകളയുകയായിരുന്നു. കേരള കർണാടക അതിർത്തിയായ തലപ്പാടി സ്വദേശിയാണ് യുവാവ്. ആശുപത്രിയില്‍ നിന്നും കടന്നുകളഞ്ഞ യുവാവിനെത്തേടി ഡോക്ടർമാരുടെ സംഘം ഇയാളുടെ വീട്ടിലെത്തിയെങ്കിലും നാട്ടുകാർ തടഞ്ഞിരുന്നു. 

കൺവെൻഷനുകളും തീർത്ഥാടനങ്ങളും വേണ്ട, കൊവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി കെസിബിസി

അതേസമയം കേരളത്തില്‍ കൊവിഡ് 19 വൈറസ് സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സുരക്ഷാക്രമീകരണങ്ങളും മുന്‍കരുതല്‍ നടപടിയകളും ശക്തമാക്കി. നിലവില്‍ ആറ് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.  സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുടെ സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കും കൊവിഡ്19 രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. 

ബയോമെട്രിക് പഞ്ചിംഗ് നിര്‍ത്തിവെച്ചു, ജീവനക്കാര്‍ക്ക് മാസ്ക്കുകള്‍ എത്തിക്കും