കൊച്ചി: കൊവിഡ് 19 വൈറസ് സംസ്ഥാനത്ത് വീണ്ടും സ്ഥിരീകരിച്ചതിന്‍റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങൾ, കൺവെൻഷൻ, തീർത്ഥാടനമെന്നിവയ്ക്കെല്ലാം നിയന്ത്രണമേര്‍പ്പെടുത്തി കെസിബിസി. ആഘോഷങ്ങളെല്ലാം ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് കെസിബിസി ബിഷപ്പുമാർക്ക്  മാർഗ്ഗനിർദ്ദേശ സർക്കുലർ നല്‍കി.

ബയോമെട്രിക് പഞ്ചിംഗ് നിര്‍ത്തിവെച്ചു, ജീവനക്കാര്‍ക്ക് മാസ്ക്കുകള്‍ എത്തിക്കും

കൊവിഡ് കൂടുതൽ റിപ്പോർട്ട്‌ ചെയ്ത സ്ഥലത്തു കർശന നിയന്ത്രണങ്ങള്‍ സ്വീകരിക്കണം. രോഗം പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. രോഗം പടരാതിരിക്കാന്‍ യാത്രകളും പ്രവര്‍ത്തന ശൈലികളും നിയന്ത്രിക്കണം. സ്ഥിതിഗതികൾ പഠിച്ച ശേഷം കൂടുതൽ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. 

എറണാകുളത്തും കൊവിഡ് 19 ; വൈറസ് ബാധ സ്ഥിരീകരിച്ചത് മൂന്ന് വയസ്സുള്ള കുട്ടിക്ക്

അതേസമയം സംസ്ഥാന ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ ലംഘിച്ചെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കി. ഇറ്റലിയില്‍ നിന്നും വന്ന മൂന്ന് പേര്‍ക്കും അവരുടെ സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കും കൊവിഡ്19 രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് കര്‍ശന നടപടിയിലേക്ക് നീങ്ങുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറ്റലിയില്‍ നിന്നെത്തിയ മൂന്ന് വയസുള്ള കുട്ടിക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ കുട്ടിയും അമ്മയും അച്ഛനും എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഐസൊലേഷനില്‍ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് നിലവില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം ആറായി.