തിരുവനന്തുപരം: മോദിയെ പ്രശംസിച്ച മുന്‍നിലപാടില്‍ ഉറച്ച് ശശി തരൂര്‍ എംപി. മോദി സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും തന്നെപ്പോലെ മോദിയെ എതിര്‍ത്ത മറ്റൊരാളുണ്ടാവില്ലെന്നും ശശി തരൂര്‍ പറഞ്ഞു. 

താന്‍ ബിജെപിയെ അനുകൂലിക്കുന്ന ആളല്ല മോദിയേയും ബിജെപിയയേും തന്നോളം വിമര്‍ശിച്ച വേറെയാരുമുണ്ടാവില്ല. എതിര്‍ക്കുന്നവരൊക്കെ കേരളത്തെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. അതാണ് അനാവശ്യവിവാദങ്ങള്‍ക്ക് കാരണം. 

കെപിസിസി പ്രസിഡന്റിന് തെറ്റിദ്ധാരണയുണ്ടെങ്കിൽ ഫോണിൽ വിളിച്ചെങ്കിലും ചോദിക്കാമായിരുന്നു. ഇക്കാര്യത്തില്‍ താനാരോടും വിവാദത്തിനില്ല. മനു അഭിഷേക് സിംഗ്‍വിയും ജയറാം രമേശും താനുമടക്കം പറയുന്നത് പാർട്ടിയെ രക്ഷിക്കാനാണ്.  നല്ലതിനെ അംഗീകരിക്കണമെന്നതിൽ ഉറച്ചു നിൽക്കുന്നെന്നും തരൂർ പറഞ്ഞു.