Asianet News MalayalamAsianet News Malayalam

അപകടത്തിന് കാരണം ടൂറിസ്റ്റ് ബസിന്റെ അമിതവേഗം, കെഎസ്ആർടിസിയിൽ ഇടിച്ചുകയറിയ ബസ് തലകീഴായി മറിഞ്ഞ് നിരങ്ങി നീങ്ങി

കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടം ഉണ്ടായത്. മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് വന്നതെന്നും ദൃക്സാക്ഷികൾ പറയുന്നു

The accident was caused by over speeding of the tourist bus, the bus that hit the KSRTC overturned
Author
First Published Oct 6, 2022, 7:06 AM IST

 

പാലക്കാട് : വടക്കഞ്ചേരിയിലെ ദാരുണ അപകടത്തിന് കാരണം സ്കൂൾ കുട്ടികളുമായി പോയ ടൂറിസ്റ്റ് ബസിന്‍റെ അമിത വേഗമെന്ന് ദൃക്സാക്ഷികൾ. അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്‍റെ പുറകിലിടിച്ചശേഷം തലകീഴായി മറിയുകയായിരുന്നു . ഇടിച്ചശേഷം നിരങ്ങി നീങ്ങി ചതുപ്പിലേക്ക് മറിയുകയായിരുന്നു. കെഎസ്ആർടിസി ബസിനെ മറികടക്കാനുള്ള ശ്രമത്തിലാണ് അപകടം ഉണ്ടായത്. മറ്റ് വാഹനങ്ങളേയും മറികടന്നാണ് ടൂറിസ്റ്റ് ബസ് വന്നതെന്നും ദൃക്സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ കെഎസ്ആർടിസി ബസിന്‍റെ ഒരു ഭാഗം ടൂറിസ്റ്റ് ബസിനുളളിലായി

 

ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന 5 വിദ്യാ‍‍ര്‍ഥികളും ഒരു അധ്യാപകനും കെ എസ് ആര്‍ ടി സി ബസിലെ മൂന്ന് യാത്രക്കാരും ആണ് മരിച്ചത് . കെഎസ്ആര്‍ടിസി ബസിന്‍റെ പുറകിൽ യാത്ര ചെയ്യുകയായിരുന്നവരിൽ ചിലര്‍ക്ക് സാരമായ പരിക്ക് പറ്റിയിട്ടുണ്ട് 

അപകടം നടന്ന ഉടൻ തന്നെ രക്ഷാ പ്രവര്‍ത്തനം തുടങ്ങി . എന്നാൽ ടൂറിസ്റ്റ് ബസിൽ ഉണ്ടായിരുന്നവരെ പുറത്തെടുക്കാൻ ഉള്ള ശ്രമം ദുഷ്കരമായിരുന്നു. വാഹനം വെട്ടിപ്പൊളിച്ചാണ് പലരേയും പുറത്തെടുത്തത്. ചിലർക്ക് അപകട സ്ഥലത്ത് തന്നെ മരണം സംഭവിച്ചിരുന്നു . കെഎസ്ആർടിസിയിലെ യാത്രക്കാർ പലരും റോഡിൽ തെറിച്ചുവീണ നിലയിൽ ആയിരുന്നു
വടക്കഞ്ചേരിയിൽ വൻ വാഹനാപകടം, സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; 9 മരണം

Follow Us:
Download App:
  • android
  • ios