ഗൂഢാലോചന, സംഘം ചേരൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു. പ്രതികളായ 7 ഡിവൈഎഫ്ഐ പ്രവർത്തകർക്ക് എതിരെയും വധ ശ്രമത്തിനാണ് കേസ്. ഗൂഢാലോചന, സംഘം ചേരൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.
മെഡിക്കല്‍ കോളജിന്‍റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയും ക്രൂരമായി മര്‍ദ്ദിച്ചതായിരുന്നു കേസ്. സംഘത്തിലെ പ്രധാനി ആരോഗ്യ വകുപ്പിന് കീഴില്‍ ശമ്പളം വാങ്ങിയിരുന്ന വ്യക്തിയായിരുന്നു. ഒന്നാം പ്രതിയും ഡിവൈഎഫ്ഐ ജില്ലാ ജോയിന്‍റ് സെക്രട്ടറിയുമായ കെ അരുണ്‍ ആരോഗ്യ വകുപ്പിന് കീഴില്‍ മെഡി കേരള മെഡിക്കൽ സർവീസ് കോർപറേഷൻ നടുവണ്ണൂർ സംഭരണ ശാലയിലെ പാക്കിംഗ് ജീവനക്കാരനായിരുന്നു. സംഭവത്തിന് ശേഷം കേസെടുക്കാതെയും പ്രതികളെ പിടികൂടാതെയും പൊലീസ് നിന്നെങ്കിലും മാധ്യമങ്ങൾ നിരന്തരം വാർത്ത നൽകിയതോടെയാണ് പൊലീസ് കേസെടുത്തത്.
