Asianet News MalayalamAsianet News Malayalam

കാപ്പികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരി​ഗണിക്കും; പൊളിക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും

ഈ മാസം 28 ന് മുമ്പ് തന്നെ മുഴുവന് കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കെട്ടിടം അപ്പാടെ ഇടിച്ചു നികത്താനാണ് തീരുമാനം. 

The case related to Kapiko Resort will be considered today sts
Author
First Published Mar 27, 2023, 9:17 AM IST

ആലപ്പുഴ: കാപികോ റിസോർട്ടുമായി ബന്ധപ്പെട്ട കേസ് ഇന്ന് പരി​ഗണിക്കും. റിസോർട്ട് പൊളിച്ചു നീക്കാനുള്ള കാലാവധി ഇന്ന് അവസാനിക്കും. 55 കെട്ടിടങ്ങളിൽ 54 ലും പൊളിച്ചുനീക്കി. പ്രധാന കെട്ടിടം ഭാഗികമായി പൊളിച്ചു കഴിഞ്ഞു. വലിയ കെട്ടിടമായതിനാൽ പൊളിക്കൽ തുടരുന്നു. പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിലാണ് പൊളിക്കൽ. നേരത്തെ വെള്ളിയാഴ്ച്ചയ്ക്കം റിപ്പോർട്ട് നൽകാൻ  കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു.

ഈ മാസം 28 ന് മുമ്പ് തന്നെ മുഴുവന് കെട്ടിടങ്ങളും പൊളിക്കണമെന്ന സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് കെട്ടിടം അപ്പാടെ ഇടിച്ചു നികത്താനാണ് തീരുമാനം. വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങള്‍ ഊരി മാറ്റിയ ശേഷമായിരുന്നു റിസോര്‍ട്ടിലെ വില്ലകള്‍ ഇത് വരെ   പൊളിച്ചിരുന്നത്. കൂറ്റന്‍യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് കാപ്പിക്കോ റിസോര്‍ട്ടിന്‍റെ പ്രധാന കെട്ടിടം ഇടിച്ചു നിരത്തുന്നത്. ഇതിന് വഴിവെച്ചത് ഇന്നലെ സുപ്രീംകോടതി നല്‍കിയ അന്ത്യശാസനമാണ്. 

ഈ മാസം 28 നകം റിസോര്‍ട്ടിലെ കെട്ടിടങ്ങള്‍ മുഴുവന്‍ പൊളിക്കണം എന്നായിരുന്നു സുപ്രീംകോടതി ഉത്തരവിട്ടിരുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 15ന് പൊളിക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. പക്ഷെ ഇതിനകം പൊളിച്ച് നീക്കിയത് 54 വില്ലകള്‍ മാത്രമാണ്. നിശ്ചയിച്ച സമയപരിധിക്കകം  മുഴുവന് കെട്ടിടവും പൊളിച്ചില്ലെങ്കില്‍ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നാണ് കോടതി ഇന്നലെ മുന്നറിയിപ്പ് നല്‍കിയത്. ഇതോടെയാണ് കൂടുതല്‍ തൊഴിലാളികളെയും യന്ത്രങ്ങളും ഉപയോഗിച്ച് പ്രധാന കെട്ടിടം ഇടിച്ചുനിരപ്പാക്കാന്‍ തുടങ്ങിയത്. ഉപയോഗിക്കാന്‍ കഴിയുന്ന സാധനങ്ങള്‍ ഊരി മാറ്റിയ ശേഷമായിരുന്നു റിസോര്‍ട്ടിലെ വില്ലകള്‍  ഇത് വരെ പൊളിച്ചിരുന്നത്.

Read More: കാപ്പിക്കോ റിസോർട്ടിന്‍റെ പ്രധാന കെട്ടിടവും പൊളിച്ചു തുടങ്ങി; നടപടി സുപ്രീംകോടതിയുടെ അന്ത്യശാസനത്തെ തുടർന്ന്

Read More: ആലപ്പുഴ കാപ്പിക്കോ റിസോർട്ട് മാർച്ച് 28-നകം പൊളിക്കണം: അന്ത്യശാസനവുമായി സുപ്രീംകോടതി 

 

 

Follow Us:
Download App:
  • android
  • ios