അഴമിതിക്കെതിരായ നിലപാടാണ് മോദി സര്‍ക്കാരിന്‍റേത്,അതേ നയം തന്നെയാണ്  ഗവര്‍ണറും നടപ്പാക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരന്‍ 

തിരുവനന്തപുരം: ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തില്‍ ഗവര്‍ണറെ പിന്തുണച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്. അഴിമതിക്കെതിരെ കര്‍ശന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്‍റെ അതേ നയമാണ് ഗവര്‍ണറും സ്വീകരിക്കുന്നത്. ഭരണഘടനമൂല്യങ്ങള്‍ ഉയര്‍ത്തിപിടിക്കുന്ന ഉത്തരവാദിത്തമാണ് ഗവര്‍ണര്‍ ചെയ്യുന്നത്.ഗവര്‍ണറെ ഭീഷണിപ്പെടുത്തി നിശബ്ദനാക്കാമെന്ന് കരുതേണ്ട.മുഖ്യമന്ത്രിയുടെ വിരട്ടല്‍ പാര്‍ട്ടി കമ്മറ്റിയില്‍ മാത്രം മതി.സ്വജനപക്ഷപാതം അഴിമതിയാണ്.. മുഖ്യമന്ത്രിയുടെ സ്റ്റാഫിന്‍റെ ഭാര്യക്ക് അനധികൃത നിയമനം നല്‍കുന്നത് സ്വജനപക്ഷപാതമാണ്, ഗവര്‍ണര്‍ക്കെതിരെ ആക്രമണ ശമ്രമുണ്ടായെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടും, ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും വി മുരളീധരന്‍ കുറ്റപ്പെടുത്തി. 

'ഇതില്‍പ്പരം അസംബന്ധമില്ല, ഇരിക്കുന്ന സ്ഥാനത്തിനനുസരിച്ച് സംസാരിക്കണം'; ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് പിണറായി

മുഖ്യമന്ത്രിക്ക് കടുത്ത ഭാഷയില്‍ ഗവര്‍ണറുടെ മറുപടി; 'ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ളത് ആര്‍ക്കാണ്?'

ഗവർണർ സർക്കാർ പോര് അതിരൂക്ഷം. മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളെ തിരിച്ചടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം. കണ്ണൂരില്‍ വച്ച് 3 വര്‍ഷം മുമ്പ് തനിക്ക് നേരെ വധശ്രമം ഉണ്ടായി. ഈ സംഭവത്തല്‍ പൊലീസ് കേസെടുത്തില്ലെന്ന് വിമര്‍ശിച്ച ഗവര്‍ണര്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള ആര്‍ക്കാണ് എന്നും ചോദിച്ചു. ആരാണ് പൊലീസിനെ ഇതില്‍ നിന്ന് തടഞ്ഞത് എന്ന ചോദ്യമാണ് ഗവര്‍ണര്‍ ഉന്നയിക്കുന്നത്.

സര്‍വകലാശാല ഭരണത്തില്‍ ഇടപെടില്ലെന്ന മുഖ്യമന്ത്രിയുടെ കത്ത് മറ്റന്നാള്‍ പുറത്ത് വിടുമെന്നും ഗവര്‍ണര്‍ മാധ്യമങ്ങലോട് പറഞ്ഞു. വിസിയെ സര്‍ക്കാര്‍ നിയമിക്കുന്ന കാര്യം അനുവദിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. അയക്കുന്ന കത്തുകള്‍ക്ക് പോലും മുഖ്യമന്ത്രി മറുപടി നല്‍കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പതിവായി കാര്യങ്ങള്‍ വിദശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുഖ്യമന്ത്രി അതിന് തയ്യാറാവുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും മുഖ്യമന്ത്രി മുന്നിലേക്ക് വന്നതിൽ സന്തോഷമുണ്ടെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പരിഹസിച്ചു. പിന്നില്‍ നിന്ന് കളിക്കുന്നത് ആരാണെന്ന് തനിക്കറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

YouTube video player