ശക്തമായ മഴയെത്തുടർന്ന് ഗ്രൗണ്ടിൽ വെള്ളക്കെട്ട് ഇപ്പോഴും നിലനിൽക്കുകയാണ്. ഈ വെള്ളക്കെട്ട് മണ്ണിട്ട് നികത്താനുള്ള ജോലികൾ നടന്നുവരുന്നുണ്ട്.

തൃശൂർ: എരുമപ്പെട്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷത്തിലേക്ക് സ്കൂൾ തുറന്നെങ്കിലും വിദ്യാർത്ഥികൾക്ക് സ്പോർട്സ് പിരീഡുകളിൽ കായിക പരിശീലനം നടത്താനുള്ള സ്കൂൾ ഗ്രൗണ്ടിന്‍റെ പുനർനിർമ്മാണം ഇതുവരെയും പൂർത്തിയായില്ല. ഇപ്പോഴും നിർമ്മാണ പ്രവർത്തന ജോലികൾ നടന്നുവരികയാണ്. ഗാലറിയിലെ കോൺക്രീറ്റ് നിർമാണവും വോളിബോൾ ഗ്രൗണ്ടിലെ നെറ്റ് സ്ഥാപിക്കലും അടക്കം ഇനിയും പണികൾ പൂർത്തിയാക്കേണ്ടതുണ്ട്.

ശക്തമായ മഴയെത്തുടർന്ന് ഗ്രൗണ്ടിൽ വെള്ളക്കെട്ട് ഇപ്പോഴും നിലനിൽക്കുകയാണ്. ഈ വെള്ളക്കെട്ട് മണ്ണിട്ട് നികത്താനുള്ള ജോലികൾ നടന്നുവരുന്നുണ്ട്. സർക്കാരിന്‍റെ രണ്ടുകോടി രൂപ ചെലവഴിച്ചാണ് ഗ്രൗണ്ടിന്‍റെ നിർമ്മാണം നടന്നുവരുന്നത്. ഗ്രൗണ്ടിന് ചുറ്റും കരിങ്കൽ കൊണ്ട് മതിൽ നിർമ്മാണം ഇരുമ്പ് നെറ്റ് വേലികൾ സ്ഥാപിക്കുക എന്നീ പണികൾ പൂർത്തിയായെങ്കിലും കഴിഞ്ഞ വേനലിൽ നിർമ്മാണം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഏതാനും ദിവസങ്ങൾക്കുള്ളിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർണ്ണമായും പൂർത്തിയാക്കും എന്നാണ് അധികൃതർ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം