Asianet News MalayalamAsianet News Malayalam

Mullapperiyar|മുല്ലപ്പെരിയാർ മരംവെട്ട്; കേരള തമിഴ്നാട് സംയുക്ത പരിശോധന നടന്നു; പറഞ്ഞത് തിരുത്തി വനം മന്ത്രി

മരം മുറിക്ക് അനുമതി ഉത്തരവുമായി ബന്ധം ഇല്ലെന്ന് വിശദീകരണം നൽകാൻ ആണ് സർക്കാർ ശ്രമം. എന്നാൽ സംയുക്ത പരിശോധന നടന്നുവെന്ന സർക്കാർ തിരുത്ത് പ്രതിപക്ഷം ആയുധമാക്കും. സംയുക്ത പരിശോധന നടത്തിയ ശേഷം ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെ മാത്രം എങ്ങനെ കുറ്റപെടുത്തും എന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുക. സർക്കാർ കൂടി അറിഞ്ഞല്ലാതെ മരംമുറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കാനാകില്ലെന്ന നിലപാടിലാണ് തുടക്കം മുതൽ പ്രതിപക്ഷം. സംയുക്ത  പരിശോധനക്ക് ശേഷമാണ് മരംമുറി ഉത്തരവ് എന്നതിനാൽ ഒന്നും അറിഞ്ഞില്ലെന്ന സർക്കാർ വാദം കളവാണെന്നും പ്രതിപക്ഷം പറയുന്നു

the forest minister corrected that a joint inspection was carried out by kerala tamilnad officials
Author
Thiruvananthapuram, First Published Nov 9, 2021, 9:21 AM IST

തിരുവനന്തപുരം: മുല്ലപ്പെരിയാർ(mullapperiyar) ബേബി ഡാമിന് (baby dam)താഴെയുള്ള മരംമുറിയുമായി (tree cut)ബന്ധപ്പെട്ട് കേരള തമിഴ്നാട് സംയുക്ത പരിശോധനയും(kerala tamilnad joint inspection) നടന്നു. കേരള തമിഴ്നാട് ഉദ്യോഗസ്ഥർ പരിശോധന നടത്തിയെന്നാണ് സ്ഥിരീകരണം. സംയുക്ത പരിശോധന നടന്നില്ലെന്നായിരുന്നു ഇന്നലെ ‌വനംമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇന്നലത്തെ പ്രസ്താവന മന്ത്രി ഇന്ന് തിരുത്തും. ഇതിനായി സ്പീക്കർക്ക് നോട്ട് നൽകി.

മരം മുറിക്ക് അനുമതി ഉത്തരവുമായി ബന്ധം ഇല്ലെന്ന് വിശദീകരണം നൽകാൻ ആണ് സർക്കാർ ശ്രമം. എന്നാൽ സംയുക്ത പരിശോധന നടന്നുവെന്ന സർക്കാർ തിരുത്ത് പ്രതിപക്ഷം ആയുധമാക്കും. സംയുക്ത പരിശോധന നടത്തിയ ശേഷം ഉത്തരവ് ഇറക്കിയ ഉദ്യോഗസ്ഥനെ മാത്രം എങ്ങനെ കുറ്റപെടുത്തും എന്ന വാദമാണ് പ്രതിപക്ഷം ഉയർത്തുക. സർക്കാർ കൂടി അറിഞ്ഞല്ലാതെ മരംമുറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറക്കാനാകില്ലെന്ന നിലപാടിലാണ് തുടക്കം മുതൽ പ്രതിപക്ഷം. സംയുക്ത  പരിശോധനക്ക് ശേഷമാണ് മരംമുറി ഉത്തരവ് എന്നതിനാൽ ഒന്നും അറിഞ്ഞില്ലെന്ന സർക്കാർ വാദം കളവാണെന്നും പ്രതിപക്ഷം പറയുന്നു. 

മുല്ലപ്പെരിയാർ ബേബി ഡാമിന് താഴെയുള്ള മരങ്ങൾ മുറിക്കാൻ തമിഴ്നാട് നൽകിയ അപേക്ഷ ഇപ്പോഴും സുപ്രീം കോടതിയുടെ പരി​ഗണനയിലാണ്. മരംമുറിയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. 

23 മരം മുറിക്കണമെന്നാണ് തമിഴ്നാട് ആവശ്യപ്പെട്ടത്. എന്നാല്‍ സര്‍ക്കാര്‍ രണ്ട് ദിവസം മുമ്പാണ് ഇക്കാര്യം അറിഞ്ഞതെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഉത്തരവ് മരവിപ്പിച്ചെന്നും വനം മന്ത്രി എ കെ ശശീന്ദ്രന്‍ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. സര്‍ക്കാര്‍ നിലപാടിന് എതിരായ ഉദ്യോ​ഗസ്ഥ നടപടി അം​ഗീകരിക്കില്ലെന്നും ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാവുമെന്നും മന്ത്രി സഭയെ അറിയിച്ചു. കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം, ഇതാണ് സര്‍ക്കാരിന്‍റെ നയമെന്നും മന്ത്രി പറഞ്ഞു

Follow Us:
Download App:
  • android
  • ios