Asianet News MalayalamAsianet News Malayalam

ജഡ്ജിമാരുടെ പേരിൽ കൈക്കൂലി: ​ഗുരുതര ആരോപണം,അന്വേഷണം നടക്കട്ടെ,അറസ്റ്റ് തടയണമെന്ന സൈബിയുടെ ഹർജി ഹൈക്കോടതി തള്ളി

സത്യം പുറത്തുവരട്ടയെന്ന് കോടതി പറഞ്ഞു. അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്.അന്വേഷണ റിപ്പോർട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും സിംഗിൾബെഞ്ച് ചോദിച്ചു.

The High Court rejected Saibi's plea
Author
First Published Feb 6, 2023, 11:22 AM IST


കൊച്ചി :ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന അഡ്വ സൈബി ജോസിനെതിരെയുളള ആരോപണം അതീവ ​ഗുരുതരമെന്ന് ഹൈക്കോടതി.അന്വേഷണം നടക്കട്ടെയെന്ന് ഹൈക്കോടതി സിം​ഗിൾ ബെഞ്ച് പറഞ്ഞു. ജുഡീഷ്യൽ സംവിധാനത്തെ തന്നെ ബാധിക്കുന്ന വിഷയമാണിത്. അന്വേഷണത്തെ നേരിട്ടുകൂടിയെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും കോടതി ചോദിച്ചു

 

സത്യം പുറത്തുവരട്ടയെന്ന് കോടതി പറഞ്ഞു. അന്വേഷണം പ്രാരംഭഘട്ടത്തിൽ മാത്രമാണ്.അന്വേഷണ റിപ്പോർട് സമർപ്പിച്ച ശേഷം അതിനെ ചോദ്യം ചെയ്ത് വരുന്നതല്ലെ ഉചിതമെന്നും സിംഗിൾബെഞ്ച് ചോദിച്ചു.

അറസ്റ്റ് തടയണമെന്ന സൈബിയുടെ ആവശ്യം കോടതി തളളി. പ്രാഥമികാന്വേഷണ റിപ്പോ‍ർട്ട് വിളിച്ചുവരുത്തണമെന്ന ആവശ്യവും നിരസിച്ചു. അഭിഭാഷക അസോസിയേഷന്റെ ഏറ്റവും തലപ്പത്തിരിക്കുന്ന ആളാണ് താങ്കളെന്ന് സൈബിയോട് കോടതി, അഭിഭാഷക സമൂഹത്തെ മുഴുവൻ ബാധിക്കുന്ന ആരോപണമാണിത്.അതുകൊണ്ടുതന്നെ സത്യം പുറത്തുവരട്ടയെന്നും കോടതി പറഞ്ഞു

Follow Us:
Download App:
  • android
  • ios