ഷാന്‍ വധക്കേസിലെ രണ്ട് പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ഇരുകൊലപാതക കേസുകളിലുമായി ഏഴുപേരാണ് ആകെ അറസ്റ്റിലായത്. ഇവരെല്ലാം പ്രതികളെ സഹായിച്ചവര്‍ മാത്രമാണ്. 

ആലപ്പുഴ: ആലപ്പുഴയിലെ ഇരട്ടക്കൊലപാതകങ്ങളിള്‍ (Alappuzha Murder) കൊലയാളി സംഘത്തിനായി നാലാം നാളും അന്വേഷണം തുടരുന്നു. കൊലയ്ക്ക് പിന്നില്‍ ഉന്നതതല ഗൂഡാലോചനയുണ്ടെന്ന് അന്വേഷണസംഘം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഷാന്‍ വധക്കേസിലെ രണ്ട് പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോയേക്കും. ഇരുകൊലപാതക കേസുകളിലുമായി ഏഴുപേരാണ് ആകെ അറസ്റ്റിലായത്. ഇവരെല്ലാം പ്രതികളെ സഹായിച്ചവര്‍ മാത്രമാണ്. 

കൊലയാളി സംഘത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്. ആലപ്പുഴയില്‍ ആര്‍എസ്എസ്- എസ്ഡിപിഐ പ്രവര്‍ത്തകരുടെ 350 തിലേറെ വീടുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചില്‍ നടത്തി. പ്രതികള്‍ക്കായി ജില്ലയ്ക്ക് പുറത്തും അന്വേഷണമുണ്ടെന്ന് എഡിജിപി പറഞ്ഞു. കസ്റ്റഡിയിലെടുത്ത എസ്ഡിപിഐ പ്രവര്‍ത്തകനെക്കൊണ്ട് പൊലീസുകാര്‍ ജയ്ശ്രീറാം വിളിപ്പിച്ചെന്ന് നേതാക്കള്‍ ഇന്നലെ ആരോപിച്ചിരുന്നു. തെളിയിച്ചാല്‍ തൊപ്പി ഊരിവെക്കാമെന്ന് എഡിജിപി വിജയ് സാഖറെ പറഞ്ഞു.