Asianet News MalayalamAsianet News Malayalam

ദുർ മന്ത്രവാദത്തിനെതിരായ നിയമം അടുത്ത നിയമസഭ സമ്മേളനത്തിൽ കൊണ്ട് വരാൻ നീക്കം; ആഭ്യന്തര, നിയമ വകുപ്പ് യോഗം

നിയമ പരിഷ്കരണ കമ്മീഷന്‍റെ  ശുപാർശകളാണ് ചർച്ച ചെയ്യുന്നത്.ബില്ലിന്‍റെ  കരട് പൊതുജന അഭിപ്രായത്തിനും പ്രസിദ്ധീകരിക്കും

The law against black magic  to be brought in the next assembly session, the home and law department meeting today
Author
First Published Oct 13, 2022, 10:13 AM IST

തിരുവനന്തപുരം:ദുർമന്ത്രവാദത്തിനെതിരായ നിയമം സംബന്ധിച്ച് സംസ്ഥാന ആഭ്യന്തര- നിയമ വകുപ്പ് യോഗം ഇന്ന് നടക്കും.നിയമ പരിഷ്കര കമ്മീഷന്‍റെ  ശുപാർശകളാണ് ചർച്ച ചെയ്യുന്നത്.അടുത്ത നിയമസഭ സമ്മേളനത്തിൽ ബില്ല് കൊണ്ട് വരാനാണ്  നീക്കം. ബില്ലിന്‍റെ  കരട് പൊതുജന അഭിപ്രായത്തിന്നും പ്രസിദ്ധീകരിക്കും.

ആഭിചാര കൊലകളും അന്ധവിശ്വാസവും തടയാൻ നിയമം വേണമെന്ന് സിപിഎം

സംസ്ഥാനത്ത് ആഭിചാര കൊലപാതകങ്ങളും അന്ധവിശ്വാസങ്ങളും തടയാൻ പുതിയ നിയമ നിർമാണം വേണമെന്ന് സിപിഎം. അനാചാരങ്ങൾക്കെതിരെ ബഹുജന മുന്നേറ്റവും ബോധവത്കരണവും ഉണ്ടാകണം. പത്തനംതിട്ട ഇലന്തൂരിലെ ഇരട്ട നരബലിയെ ശക്തമായി അപലിക്കുന്നുവെന്നും സിപിഎം വ്യക്തമാക്കി. ഇലന്തൂർ സംഭവത്തിന്റെ എല്ലാ വശങ്ങളും പുറത്തു വരണം. സമൂഹത്തിന് പാഠമാകുന്ന വിധം അന്വേഷണം നടക്കണം. കുറ്റകൃത്യം പുറത്തെത്തിക്കാൻ കേരള പൊലീസ് നടത്തിയ ഇടപെടൽ പ്രശംസനീയമാണെന്നും സിപിഎം വ്യക്തമാക്കി. 

അന്ധവിശ്വാസങ്ങൾക്കെതിരെ മഹാരാഷ്ട്ര നിയമം പാസാക്കിയിട്ട് 9 വര്‍ഷം, ഇതുവരെ നിയമം നടപ്പായില്ല

മഹാരാഷ്ട്ര നിയമസഭ നിയമം പാസാക്കിയെങ്കിലും കാലമിത്രയായിട്ടും ചട്ടങ്ങൾ രൂപീകരിക്കാന്‍ ഒരു സർക്കാരും മുതിർന്നില്ല. മതവിശ്വാസത്തിനെതിരാണ് നിയമമെന്ന വാദം ഉയർത്തി വലിയൊരു വിഭാഗം സമ്മർദ്ദ ശക്തിയായുണ്ട്.

ഒടുവിൽ പാർട്ടി സ്ഥിരീകരിച്ചു, 'നരബലി കേസിലെ പ്രതി ഭഗവൽ സിംഗ് സിപിഎം പ്രവർത്തകൻ'

ദുർമന്ത്രവാദത്തെയും അന്ധവിശ്വാസത്തെയും നേരിടാൻ കേരളത്തിൽ നിയമം കൊണ്ടുവരാൻ നേരത്തെ ആലോചിച്ചിരുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ.ശൈലജ. ഗുരുതരമായ പ്രശ്നമാണിത്. സമൂഹത്തെ രക്ഷിക്കാൻ ഉപരിപ്ലവമായ ഇടപെടൽ കൊണ്ട് കാര്യമില്ല. ശക്തമായ പ്രചാരണം ഇതിനെതിരെ ഉണ്ടാകണമെന്നും ശൈലജ ആവശ്യപ്പെട്ടു. ചൊവ്വാദോഷം പോലുള്ള പ്രശ്നങ്ങൾ ഇപ്പോഴും സമൂഹത്തിലുണ്ട്. പ്രതിരോധ കുത്തിവയ്പ്പിനെതിരെ പോലും ഗ്യാങ്ങുകൾ പ്രവർത്തിക്കുന്നു. മതവിശ്വാസത്തിന്റെ മറ പിടിച്ച് അന്ധവിശ്വാസം പ്രചരിപ്പിക്കാൻ ഗ്യാങ്ങുകൾ ഉണ്ട്. സതി വേണമെന്ന ആവശ്യം പോലും വീണ്ടും ഉയർന്നു വന്നേക്കാമെന്നും കെ.കെ.ശൈലജ പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios