പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു. പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ​ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത്.

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തൽ തകർന്ന് വീണു. പട്ടാമ്പി ഗവ ഹയർ സെക്കൻഡറി സ്കൂൾ ​ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടർന്ന് തകർന്നു വീണത്. വൈകിട്ട് 4 മണിയോടെ ജില്ലാ ശാസ്ത്രമേളയുടെ സമാപന സമ്മേളനം നടക്കുന്നതിന് തൊട്ടുമുൻപാണ് പന്തൽ തകർന്നത്. സംഭവ സമയത്ത് വേദിയിലും പന്തിലിന് താഴെയും വിദ്യാർത്ഥികളും അധ്യാപകരും ഇല്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. പന്തലിന് മുകളിൽ മഴവെള്ളം നിറഞ്ഞതാണ് പന്തൽ വീഴാൻ കാരണമായതെന്ന് സംഘാടകർ പറഞ്ഞു.

YouTube video player