ഡിവൺ കോച്ചിലെ എട്ട് പേർക്ക് പൊള്ളലേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. 

ആലപ്പുഴ: ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ തീ കൊളുത്തിയത് ചുവന്ന ഷർട്ടിച്ച തൊപ്പി വെച്ച ആളാണെന്ന് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം. രണ്ട് കുപ്പി പെട്രോളുമായിട്ടാണ് അക്രമി വന്നത്. യാതൊരു പ്രകോപനവുമില്ലാതെ ഇയാൾ അവിടെയിരുന്ന ആളുകളുടെ ദേഹത്തേക്ക് പെട്രോൾ വീശിയൊഴിക്കുകയായിരുന്നു എന്ന് യാത്രക്കാരിലൊരാൾ പറയുന്നു. കോഴിക്കോട് എലത്തൂരിലെത്തിയപ്പോഴായിരുന്നു ഈ ദാരുണ സംഭവം. ‍ഡിവൺ കോച്ചിലെ എട്ട് പേർക്ക് പൊള്ളലേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. പരിക്കേറ്റവരിൽ ഏറെയും സ്ത്രീകളാണ്. അക്രമി സംഭവം നടന്ന ഉടനെ കംപാർട്ട്മെന്റിൽ നിന്നും ഓടി രക്ഷപ്പെട്ടു. അപ്രതീക്ഷിതമായ ആക്രമണമെന്നാണ് യാത്രക്കാർ സാക്ഷ്യപ്പെടുത്തൽ. 

യാത്രക്കാരുടെ ദേഹത്തെല്ലാം ഇയാൾ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. 5 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റൂബി, അനിൽകുമാർ, അദ്വൈത്, സജിഷ, അശ്വതി എന്നിവരാണ് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ. ട്രെയിനിന് തീ പിടിച്ചു എന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീട് ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു. കോഴിക്കോട് നിന്ന് 10 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പുറപ്പെട്ട് എത്തിയതിന് ശേഷമാണ് അക്രമം നടന്നത്. 

ആലപ്പുഴ കണ്ണൂർ എക്സ്പ്രസിൽ യാത്രക്കാരിയെ തീകൊളുത്തി, 8 പേര്‍ക്ക് പൊള്ളലേറ്റു; 2 പേരുടെ നില ഗുരുതരം

ട്രെയിനിൽ യാത്രക്കാരിയെ തീ കൊളുത്തിയ സംഭവം; 7 പേർക്ക് പൊള്ളലേറ്റതായി വിവരം