Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് കൊവിഡ് രോ​ഗ തീവ്രത കുറയുകയാണെന്ന് ആരോ​ഗ്യ മന്ത്രി

കൊവിഡ് മരണങ്ങൾ കണക്കിൽ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. ആരോ​ഗ്യ വകുപ്പിന്റേയും തദ്ദേശ സ്ഥാപനങ്ങളുടെയും കൊവിഡ് മരണ നിരക്കുകൾ താരതമ്യം ചെയ്തിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചിട്ടും പട്ടികയിൽ വരാത്തവരുടെ കാര്യം പരിശോധിച്ചു വരികയാണ്

The severity of covid disease is declining in the state says health minister
Author
Thiruvananthapuram, First Published Aug 4, 2021, 9:40 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോ​ഗ തീവ്രത കുറയുകയാണെന്ന് ആരോ​ഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ആശുപത്രികളിൽ എത്തുന്ന രോ​ഗികളും ഐ സി യു ചികിൽസ വേണ്ട രോ​ഗികളുടെ എണ്ണവും കുറഞ്ഞുവെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ ചോദ്യോത്തരവേളയിലാണ് ആരോ​ഗ്യമന്ത്രി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

കൊവിഡ് മരണങ്ങൾ കണക്കിൽ വിട്ടുപോയിട്ടുണ്ടെങ്കിൽ അത് പരിശോധിക്കും. ആരോ​ഗ്യ വകുപ്പിന്റേയും തദ്ദേശ സ്ഥാപനങ്ങളുടെയും കൊവിഡ് മരണ നിരക്കുകൾ താരതമ്യം ചെയ്തിട്ടില്ലെന്നും ആരോ​ഗ്യമന്ത്രി പറഞ്ഞു. കൊവിഡ് ബാധിച്ച് മരിച്ചിട്ടും പട്ടികയിൽ വരാത്തവരുടെ കാര്യം പരിശോധിച്ചു വരികയാണ്.  2020 ജൂലൈ മുതൽ ഈ വർഷം ജൂലൈ വരെയുളള മരണങ്ങൾ പരിശോധിച്ചു വരികയാണ്. കൊവിഡായി മരിച്ചാൽ അങ്ങനെ തന്നെ രേഖപ്പെടുത്തുമെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് സഭയിൽ അറിയിച്ചു.

ഇതിനിടെ കൊവിഡ് മരണസംഖ്യ പരിശോധിക്കാൻ കേന്ദ്രം തയാറെടുക്കുകയാണ്. വിവിധ സംസ്ഥാനങ്ങളിലെ കണക്ക് ശരിയാണോ എന്ന് നോക്കും. ഇതിന് സമയം എടുക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios